ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്

520 മില്യൺ ഡോളർ സമാഹരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയർചാറ്റ്

ബെംഗളൂരു: 520 മില്യൺ ഡോളറിന്റെ ഫണ്ടിംഗ് സമാഹരിച്ചതായും ഇതോടെ കമ്പനിയുടെ മൂല്യം 5 ബില്യൺ ഡോളറിലെത്തിയതായും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയർചാറ്റ് അറിയിച്ചു. ഈ ഫണ്ടിങ്ങിന്റെ ഭാഗമായി കമ്പനി ഗൂഗിൾ, ടൈംസ് ഗ്രൂപ്പ്, നിലവിലുള്ള നിക്ഷേപകർ എന്നിവരിൽ നിന്ന് 255 മില്യൺ ഡോളർ സമാഹരിച്ചു. കൂടാതെ 2021 ഡിസംബറിൽ നേരത്തെ  ഷെയർചാറ്റ് 266 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. കഴിഞ്ഞ വർഷം യൂണികോൺ ആയി മാറിയ ഷെയർചാറ്റ്, 2021-ൽ മൊത്തം 913 മില്യൺ ഡോളറിന്റെ ഫണ്ടിംഗ് സമാഹരിച്ചു. ഷെയർചാറ്റിന്റെ മാതൃ കമ്പനിയായ മൊഹല്ല ടെക് 400 ദശലക്ഷത്തിലധികം ഉപയോക്താളുള്ള ഷെയർചാറ്റ് ആപ്പിന് പുറമെ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമുകളായ മോജ്, തകാടാക്ക് എന്നിവ നടത്തുന്നു.

വെർച്വൽ ഗിഫ്റ്റിംഗ്, വീഡിയോ കൊമേഴ്‌സ് തുടങ്ങിയ മേഖലകളിൽ പരസ്യങ്ങൾക്കപ്പുറം വൈവിധ്യമാർന്ന ധനസമ്പാദന വഴികൾ തങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് ഷെയർചാറ്റ് പറഞ്ഞു. അങ്കുഷ് സച്ച്‌ദേവ, ഭാനു പ്രതാപ് സിംഗ്, ഫരീദ് അഹ്‌സൻ എന്നിവർ ചേർന്ന് 2015-ൽ സ്ഥാപിച്ച ഷെയർചാറ്റിന് അതിന്റെ പോർട്ട്‌ഫോളിയോയ്ക്ക് കീഴിൽ ഷെയർചാറ്റ് ആപ്പ്, മോജ്, തകാടാക്ക് എന്നിങ്ങനെ നിരവധി സോഷ്യൽ മീഡിയ ബ്രാൻഡുകളുണ്ട്.

X
Top