കിരിത് പാരിഖ് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഇന്ത്യ; വാതക വില ഏപ്രില്‍ 01 മുതൽ കുറയും25 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിന് ആര്‍ബിഐ തയ്യാറാകും – റോയിട്ടേഴ്‌സ് പോള്‍രാജ്യത്ത് ക്യാമ്പസ് റിക്രൂട്ട്മെന്റിൽ ഇടിവ്വിദേശ നിക്ഷേപകർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കി സെബിഡെബ്റ്റ് ഫണ്ടുകള്‍ക്ക് നികുതി: ബാങ്കുകളില്‍ നിക്ഷേപം വര്‍ധിക്കും

100 കോടി രൂപ സമാഹരിച്ച് സ്റ്റാർട്ടപ്പായ സ്മിറ്റൻ

ബെംഗളൂരു: നിലവിലുള്ള നിക്ഷേപകരായ ഫയർസൈഡ് വെഞ്ചേഴ്‌സ്, റൂട്ട്‌സ് വെഞ്ചേഴ്‌സ് എന്നിവർ നേതൃത്വം നൽകിയ ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിൽ 100 കോടി രൂപ (ഏകദേശം 15 മില്യൺ ഡോളർ) സമാഹരിച്ച് ഡയറക്‌ട്-ടു-കൺസ്യൂമർ ബ്രാൻഡുകൾക്കായുള്ള ഉൽപ്പന്ന സാമ്പിൾ & എൻഗേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ സ്മിറ്റൻ. മാരിക്കോ ചെയർമാൻ ഹർഷ് മാരിവാലയുടെ ഷാർപ് വെഞ്ചേഴ്‌സ്, ഐൻഫോച്ചിപ്‌സ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) പ്രതുൽ ഷ്രോഫ്, റോക്ക്മാൻ ഇൻഡസ്ട്രീസ് ചെയർമാൻ സുമൻ കാന്ത്, സത്വ ഗ്രൂപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളിത്തവും ഈ റൗണ്ടിൽ ഉണ്ടായിരുന്നു.
ബ്രാൻഡ് നിർമ്മാണത്തിനും ഉപഭോക്തൃ ഏറ്റെടുക്കലിനും വേണ്ടി എഐ & എംഎൽ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്) സഹായത്തോടെ എൻജിനീയറിങ് പ്രതിഭകളെ നിയമിക്കുന്നതിനും ടെക് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനും ഫണ്ട് വിനിയോഗിക്കാൻ സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നു. സ്വാഗത് സാരംഗിയും, സിദ്ധാർത്ഥ നംഗിയയും ചേർന്ന് 2015-ൽ സ്ഥാപിച്ച സ്മിറ്റൻ, ഉൽപ്പന്ന പരീക്ഷണങ്ങൾക്കായുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സുഗന്ധം, സൗന്ദര്യം, മേക്കപ്പ്, പുരുഷ സൗന്ദര്യം, ഭക്ഷണം, പാനീയങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്തൃ ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയിൽ നിലവിലുള്ള കമ്പനി അടുത്ത 24 മാസത്തിനുള്ളിൽ ആഗോള വിപണികളിലേക്ക് കടക്കാൻ പദ്ധതിയിടുന്നു. നിലവിൽ കമ്പനിയുടെ ഉൽപ്പന്ന ട്രയൽ പ്ലാറ്റ്‌ഫോം 140 കോടി രൂപയുടെ വാർഷിക വരുമാന റൺ റേറ്റിലാണ് (ARR) പ്രവർത്തിക്കുന്നത്, കൂടാതെ ഈ സാമ്പത്തിക വർഷത്തിൽ 500 കോടി രൂപയുടെ ARR കൈവരിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. നിലവിൽ 920 ഓളം ബ്രാൻഡുകളാണ് സ്മിറ്റന്റെ പ്ലാറ്റ്‌ഫോമിലുള്ളത്, അടുത്ത 12 മാസത്തിനുള്ളിൽ 700 ബ്രാൻഡുകൾ കൂടി അവതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

X
Top