ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ചൈനീസ് കയറ്റുമതി നിയന്ത്രണങ്ങള്‍; സര്‍ക്കാറിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍

മുംബൈ: ഇന്ത്യയുടെ 32 ബില്യണ്‍ ഡോളര്‍ കയറ്റുമതി-അനുബന്ധ ഉല്‍പ്പാദന അഭിലാഷങ്ങളെ തുരങ്കം വയ്ക്കുന്ന ചൈനയുടെ അനൗപചാരികവും എന്നാല്‍ ലക്ഷ്യമിട്ടതുമായ നിയന്ത്രണങ്ങളില്‍ പരക്കെ ആശങ്ക. രാജ്യത്തിന്റെ മത്സരശേഷിയെയും പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് കീഴിലുള്ള നേട്ടങ്ങളെയും അപകടത്തിലാക്കുന്നതാണ് ചൈനീസ് നീക്കമെന്ന് ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍, ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വ്യവസായ സംഘടനയായ ഐസിഇഎ ഇക്കാര്യം സര്‍ക്കാര്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

മൂലധന ഉപകരണങ്ങള്‍, നിര്‍ണായക ധാതുക്കള്‍, വൈദഗ്ധ്യം എന്നിവയ്ക്കാണ് ചൈന അനൗപചാരികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിന് വലിയ തോതില്‍ ആവശ്യമുള്ള ഘടകങ്ങളാണ് ഇവ. ഈ പ്രശ്‌നങ്ങള്‍ ഇന്ത്യ നടത്തിയ സമീപകാല പുരോഗതിയെ തകിടം മറിക്കുകയും ആഗോള മൂല്യ ശൃംഖലകളിലേക്കുള്ള (GVC) രാജ്യത്തിന്റെ പ്രവേശനത്തെ തടയുകയും ചെയ്യും.

ആപ്പിള്‍, ഫോക്സ്‌കോണ്‍, ലാവ, ഡിക്സണ്‍, ഗൂഗിള്‍, ഫ്‌ലെക്സ്, ടാറ്റ ഇലക്ട്രോണിക്സ്, ഓപ്പോ, വിവോ, ഷവോമി തുടങ്ങിയ കമ്പനികളെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്‍ (ഐസിഇഎ) പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശകാര്യ മന്ത്രാലയം, ഡിപിഐഐടി എന്നിവയ്ക്ക് ഇത് സംബന്ധിച്ച് കത്തുകളയച്ചിട്ടുണ്ട്.

ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ ഉല്‍പ്പാദനം 2025 സാമ്പത്തിക വര്‍ഷത്തില്‍ 64 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കയറ്റുമതി 24.1 ബില്യണ്‍ ഡോളറാണ് – മൊത്തം ഉല്‍പ്പാദനത്തിന്റെ 38%. ഇതോടെ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വ്യക്തിഗത കയറ്റുമതിയി ഇനമായി മാറി.

2015 സാമ്പത്തിക വര്‍ഷത്തിലെ 167-ാം റാങ്കില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി. പിഎല്‍ഐ പദ്ധതിയാണ് ഇത്രയും ഉത്പാദനവും കയറ്റുമതിയും സാധ്യമാക്കിയത്.

X
Top