Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ചെറുകിട സമ്പാദ്യപദ്ധതി: നിക്ഷേപം 10 ലക്ഷം കവിഞ്ഞാല്‍ വരുമാനം തെളിയിക്കണം

റെ ജനപ്രിയമാണ് കേന്ദ്രസര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്ന ചെറുകിട സമ്പാദ്യപദ്ധതികള്‍. മികച്ച നേട്ടം (Return) ലഭിക്കുന്നതിനാല്‍ നിരവധി പേരാണ് ഈ പദ്ധതികളെ ആശ്രയിക്കുന്നതും. എന്നാല്‍ കള്ളപ്പണവും തീവ്രവാദ ഫണ്ടിംഗും തടയാനുള്ള നടപടികളുടെ ഭാഗമായി ചെറുകിട സമ്പാദ്യപദ്ധതികളിലും പിടിമുറുക്കുകയാണ് കേന്ദ്രം.

ഇന്ത്യാ പോസ്റ്റില്‍ നിന്നുള്ള സമീപകാല സര്‍ക്കുലര്‍ അനുസരിച്ച് പണം നിക്ഷേപിക്കുമ്പോള്‍ നിങ്ങളുടെ കെ.വൈ.സി (know your customer) പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ഡോക്യുമെന്റേഷന് സഹായിക്കാന്‍ ഇന്ത്യാ പോസ്റ്റ് തീരുമാനിച്ചിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി ഇന്ത്യ പോസ്റ്റില്‍ അക്കൗണ്ടുള്ള ഉപഭോക്താക്കളെ കുറഞ്ഞ അപകടസാധ്യതയുള്ളത് (low-risk), ഇടത്തരം അപകടസാധ്യതയുള്ളത് (medium-risk), ഉയര്‍ന്ന അപകടസാധ്യതയുള്ളത് (high-risk) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിലവിലുള്ള ബാലന്‍സ് 50,000 രൂപയില്‍ കവിയാത്ത നിക്ഷേപകരാണ് കുറഞ്ഞ അപകടസാധ്യതയുള്ളവര്‍. 50,000 മുതല്‍ 10 ലക്ഷം രൂപ വരെ നിക്ഷേപമുള്ളവരെ ഇടത്തരം അപകടസാധ്യതയുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

10 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നവര്‍ ഉയര്‍ന്ന അപകട സാധ്യതയുള്ളവരുമാകുന്നു. ഈ വിഭാഗങ്ങളിലെ നിക്ഷേപകര്‍ യഥാക്രമം ഏഴ്, അഞ്ച്, രണ്ട് വര്‍ഷം കൂടുമ്പോള്‍ അവരുടെ കെ.വൈ.സി പുതുക്കണം.

ഈ മൂന്ന് വിഭാഗങ്ങളിലും നിക്ഷേപകര്‍ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും ആധാറിന്റെയും പെര്‍മനന്റ് അക്കൗണ്ട് നമ്പറിന്റെയും (പാന്‍) സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കേണ്ടത് നിര്‍ബന്ധമാണ്.

നിക്ഷേപകന്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ നിലവിലെ വിലാസത്തിന് തെളിവില്ലെങ്കില്‍ ഈ വിലാസത്തിലുള്ള തെളിവിലേക്കായി യൂട്ടിലിറ്റി ബില്ലുകളും ഡ്രൈവിംഗ് ലൈസന്‍സും ഉള്‍പ്പെടെ എട്ട് രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം.

ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തിലുള്ള നിക്ഷേപകര്‍ക്ക് വരുമാനത്തിന്റെ രേഖകള്‍ നല്‍കേണ്ടത് നിര്‍ബന്ധമാണ്.ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ആദായനികുതി റിട്ടേണുകള്‍, പിന്തുടര്‍ച്ച സര്‍ട്ടിഫിക്കറ്റുകള്‍, വില്‍പത്രങ്ങള്‍ അല്ലെങ്കില്‍ വരുമാനത്തിന്റെ മറ്റ് രേഖകള്‍ എന്നിവ തെളിവായി നല്‍കാം.

നിക്ഷേപകന്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍, രക്ഷാധികാരിക്ക് കെ.വൈ.സിയും വരുമാന തെളിയിക്കുന്ന രേഖയും ബാധകമാണ്.

നിലവിലുള്ള ഇന്ത്യാ പോസ്റ്റ് നിക്ഷേപകര്‍ ആധാര്‍ ഇതിനകം സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ 2023 സെപ്റ്റംബര്‍ 30-ന് മുമ്പ് സമര്‍പ്പിക്കണം. കൂടാതെ പാന്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ രണ്ട് മാസത്തിനുള്ളില്‍ അത് നല്‍കേണ്ടതാണ്.

നിക്ഷേപകന്‍ ഡോക്യുമെന്റേഷന്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാകും.

X
Top