തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

24 ശതമാനം വരെ ഉയര്‍ച്ച നേടിയ സ്‌മോള്‍ക്യാപ്പുകള്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്സും നിഫ്റ്റിയും യഥാക്രമം 1.05 ശതമാനവും 1.09 ശതമാനവും ബിഎസ്ഇ ലാര്‍ജ് ക്യാപ് 1.2 ശതമാനവും മിഡ്ക്യാപ് 1.8 ശതമാനവും സ്മോള്‍ക്യാപ് 2.5 ശതമാനവും പൊഴിക്കുകയായിരുന്നു.

എന്നാല്‍ സൂചികകള്‍ ഇടിയുമ്പോഴും നേട്ടം തുടര്‍ന്ന ചില സ്‌മോള്‍ക്യാപ്പ് ഓഹരികളുണ്ട്. ജയസ്വാല്‍ നെക്കോ ഇന്‍ഡസ്ട്രീസ്, സൗരാഷ്ട്ര സിമന്റ്, വിംത ലാബ്‌സ്, അദ്വൈത് എനര്‍ജി, കാര്‍ട്രേഡ് ടെക്, ബ്ലിസ് ജിവിഎസ് ഫാര്‍മ, സുദര്‍ശന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് എന്നിവ 15-24 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.

അതേസമയം ഹോം ഫസ്റ്റ് ഫിനാന്‍സ് കമ്പനി ഇന്ത്യ, സെന്‍ ടെക്‌നോളജീസ്, പാരസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ്, റെഡിംഗ്ടണ്‍, ഫൈവ്-സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ്, എസ്എംഎല്‍ ഇസുസു, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, ഫേസ് ത്രീ, ബ്ലൂ ഡാര്‍ട്ട് എക്‌സ്പ്രസ്, സ്‌പോര്‍ട്കിംഗ് ഇന്ത്യ, സിന്ധു ട്രേഡ് ലിങ്ക്‌സ്, ഇന്‍ഡോ ടെക് ട്രാന്‍സ്‌ഫോര്‍മേഴ്സ്, മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ്, ഹിമാത്സിങ്ക സീഡ് എന്നീ സ്‌മോള്‍ക്യാപ്പുകള്‍  10-17 ശതമാനം വരെ ഇടിയുകയും ചെയ്തു.

X
Top