കൊച്ചി: മാർച്ചിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക 4.6 ശതമാനത്തിലേക്ക് താഴ്ന്നു.
ഖനന മേഖലയിലെ പ്രകടനം മോശമായതാണ് വ്യാവസായിക ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷം വ്യാവസായിക ഉത്പാദനത്തിൽ 5.8 ശതമാനം വളർച്ച രേഖപ്പെടുത്തി. ഖനന രംഗത്ത് ഉത്പാദനത്തിൽ 1.2 ശതമാനം ഇടിവുണ്ടായി.
മാനുഫാക്ചറിംഗ് 5.2 ശതമാനവും വൈദ്യുതി മേഖല 8.6 ശതമാനവും വളർച്ച നേടി.