ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

എസ്ഡിഎസിന്റെ 85 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ എസ്‌ഐഎസ്

മുംബൈ: സേഫ്റ്റി ഡയറക്‌ട് സൊല്യൂഷൻസ് പിടിവൈയിന്റെ 85 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങി എസ്‌ഐഎസിന്റെ അനുബന്ധ സ്ഥാപനമായ എസ്‌ഐഎസ് ഓസ്‌ട്രേലിയ ഗ്രൂപ്പ്. ഓഹരി സ്വന്തമാക്കുന്നതിനുള്ള മൊത്തം ചെലവ് 5 മില്യൺ ഓസ്‌ട്രേലിയൻ ഡോളറാണ്. നിർദിഷ്ട ഓഹരി ഏറ്റെടുക്കലിനായി കമ്പനി കരാറിൽ ഒപ്പുവച്ചതായി എസ്‌ഐഎസ് അറിയിച്ചു.

ഓസ്‌ട്രേലിയയിലുടനീളമുള്ള വൻകിട കമ്പനികൾക്ക് മെഡിക്കൽ, പരിശീലനം, സുരക്ഷാ സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന മുൻനിര ദാതാവാണ് സേഫ്റ്റി ഡയറക്ട് സൊല്യൂഷൻസ് പിടിവൈ (എസ്ഡിഎസ്). 2022 ജൂൺ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 23 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളറിന്റെ വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയത്.

പ്രസ്തുത പാദത്തിൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കും. ഈ ഏറ്റെടുക്കൽ എസ്‌ഐഎസ് ഗ്രൂപ്പിനെ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ എമർജൻസി സേവന ദാതാവായി മാറ്റുമെന്ന് കമ്പനി അറിയിച്ചു. സെക്യൂരിറ്റി സേവനങ്ങൾ, ക്യാഷ് ലോജിസ്റ്റിക്സ് സേവനങ്ങൾ, ഇലക്ട്രോണിക് സെക്യൂരിറ്റി, ഹോം അലാറം മോണിറ്ററിംഗ്, ഫെസിലിറ്റി മാനേജ്‌മെന്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ സേവനങ്ങൾ എസ്‌ഐഎസ് വാഗ്ദാനം ചെയ്യുന്നു.

കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 39.2 ശതമാനം വർധിച്ച് 82.43 കോടി രൂപയിലെത്തിയിരുന്നു. ബിഎസ്ഇയിൽ എസ്ഐഎസിന്റെ ഓഹരി 0.49 ശതമാനം ഉയർന്ന് 457.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top