സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

എയർ ഇന്ത്യയിൽ 25.1% ഓഹരി വാങ്ങാൻ സിംഗപ്പൂർ എയർലൈൻസ്

ന്യൂഡൽഹി: വിസ്താര(vistara)-എയർഇന്ത്യ(Air India) ലയനം സെപ്റ്റംബർ 12നു നടക്കും. ലയനത്തിന്റെ ഭാഗമായി എയർ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിൻ സിംഗപ്പൂർ എർലൈൻസിനു(Singapore Airlines) കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചു.

ലയനം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിൽ ഒന്നായിമാറാൻ എയർഇന്ത്യക്ക് കഴിയും.

എയർഇന്ത്യയുടെ 25.1 ശതമാനം ഓഹരികൾ സിംഗപ്പുർ എയർലൈൻസ് വാങ്ങും. ഏകദേശം 2290 കോടി രൂപയുടെ നിക്ഷേപമാണ് സിംഗപ്പൂർ എർലൈൻസ് ലയനത്തിന്റെ ഭാഗമായി എയർ ഇന്ത്യയിൽ ഇറക്കുന്നത്.

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് എയർഇന്ത്യ. ടാറ്റയുടെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായി തുടങ്ങിയതാണ് വിസ്താര എയർലൈൻസ്.

ഇതിൽ ടാറ്റയ്ക്ക് 51 ശതമാനവും സിംഗപ്പൂർ എയർലൈൻസിൻ 49 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ലയനത്തിൻ കോംപറ്റീഷൻ കമ്മീഷൻ 2023-ൽ അനുമതി നൽകിയിരുന്നു. സിംഗപ്പുരിൽനിന്നും സമാനമായ അനുമതികൾ ലഭിച്ചിട്ടുണ്ട്.

ലയനം സംബന്ധിച്ച വിവരങ്ങൾ വിസ്താര അധികൃതർ ജീവനക്കാർക്ക് കൈമാറിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടുചെയ്തു.

നവംബർ 12-നുശേഷം വിസ്താരയിൽ ടിക്കറ്റ് ബുക്കിങ് സാധ്യമാകില്ലെന്നും ബുക്കിങ്ങുകൾ എയർഇന്ത്യ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വിസ്താരയുടെ എല്ലാ വിമാന സർവീസുകളും ലയനത്തിനുശേഷം എയർ ഇന്ത്യയാകും നടത്തുക. വിസ്താരയുടെ പ്രവർത്തനം 2024 നവംബർ 11-വരെ മാത്രമെ ഉണ്ടാകൂവെന്നും കമ്പനി വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

X
Top