ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ബോണസ് ഓഹരി വിതരണത്തിന് തയ്യാറെടുത്ത് ശുഭം പോളിസ്പിന്‍

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന് ഒരുങ്ങുകയാണ് ശുഭം പോളിസ്പിന്‍. ഓഗസ്റ്റ് 13 ന് ചേരുന്ന കമ്പനി ഡയറക്ടര്‍ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിലവില്‍ എക്കാലത്തേയും ഉയരമായ 283.50 രൂപയിലാണ് ഓഹരിയുള്ളത്.

വെള്ളിയാഴ്ച മാത്രം 5 ശതമാനം ഉയരാന്‍ ഓഹരിയ്ക്കായി.2012 ല്‍ സ്ഥാപിതമായ ഗുജ്‌റാത്ത് ആസ്ഥാനമായ കമ്പനി പോളിപ്രൊപൈലിന്‍ മള്‍ട്ടിഫിലാമെന്റ് നൂല്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ്. ഒക്ടോബര്‍ 2018 ല്‍ ലിസ്റ്റ് ചെയ്ത കമ്പനി ഓഹരി ഇതുവരെ 925 ശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചത്. 52 ആഴ്ചയിലെ താഴ്ചയായ 112.80 രൂപയില്‍ നിന്നും ഇരട്ടിയായി വളരാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കമ്പനിയ്ക്ക് സാധിച്ചു.

ഈയിടെ കമ്പനിയുടെ 1,02,000 ഓഹരികള്‍ എഡി ഡൈനാമിക്‌സ് ഫണ്ട് വാങ്ങിയിരുന്നു. 215.05 നിരക്കിലുള്ള ഇടപാട് മൊത്തം 2.19 കോടി രൂപയുടേതാണ്. മാത്രമല്ല, 1152 കിലോവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് ഗുജറാത്തില്‍ സ്ഥാപിച്ചെന്നും ഇതോടെ വൈദ്യുതി ചെലവ് ലഘൂകരിക്കാന്‍ സാധിക്കുമെന്നും കമ്പനി ഈയിടെ അറിയിച്ചു.

X
Top