നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐ വീണ്ടും ശക്തമാക്കിയേക്കുംഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായിഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയുംഅമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നുബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചു

സ്ഥിരനിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ച് ശ്രീറാം ഫിനാൻസ്

കൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാൻസ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. 0.05 മുതൽ 0.20 ശതമാനം വരെയാണ് വർദ്ധന.

ഏപ്രിൽ 9 മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ നിരക്കു പ്രകാരം സ്ഥിര നിക്ഷേപങ്ങൾക്ക് 9.40 ശതമാനം വരെ പലിശ ലഭിക്കും. 60 വയസ് പൂർത്തിയായ മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനവും സ്ത്രീ നിക്ഷേപകർക്ക് 0.10 ശതമാനവും അധിക വർദ്ധന പലിശനിരക്കിൽ ഏർപ്പെടുത്തി.

12 മുതൽ 60 മാസം വരെ കാലാവധിയുള്ള, നിശ്ചിത ഇടവേളകളിൽ പലിശ പിൻവലിക്കാത്ത (ക്യുമുലേറ്റീവ്) സ്ഥിര നിക്ഷേപങ്ങൾക്ക് 7.85 മുതൽ 10.50 ശതമാനം പലിശ ലഭിക്കും.

ഇടപാടുകാർക്ക് നേട്ടമുണ്ടാക്കാൻ ഉതകുന്ന തരത്തിലാണ് പലിശ നിരക്കുകൾ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ശ്രീറാം ഫിനാൻസിന്റെ എക്‌സിക്യുട്ടീവ് വൈസ് ചെയർമാൻ ഉമേഷ് രേവങ്കർ പറഞ്ഞു.

X
Top