രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പിക്കറിൽ 1,560 കോടി രൂപ നിക്ഷേപിക്കുമെന്ന് ഷിപ്പ്‌റോക്കറ്റ്

മുംബൈ: ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് എസ്എഎഎസ് കമ്പനിയായ ഷിപ്പ്‌റോക്കറ്റ് അതിന്റെ എതിരാളിയായ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പിക്കറിന്റെ ഭൂരിഭാഗം ഓഹരികളും ഏകദേശം 1,560 കോടി രൂപയുടെ ഇടപാടിൽ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതായി കമ്പനികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. പണവും ഇക്വിറ്റിയും സംയോജിപ്പിച്ച് കൊണ്ടാണ് ഈ ഏറ്റെടുക്കൽ നടത്തുന്നതെന്ന് കമ്പനി അറിയിച്ചു. ഷിപ്‌റോക്കറ്റും, പിക്കറും ഇന്ത്യയിലെ വളർന്നുവരുന്ന ഡയറക്ട്-ടു-കസ്റ്റമർ മേഖലയെ പരിപാലിക്കുന്നു. 2017-ൽ സ്ഥാപിതമായ ഷിപ്രോക്കറ്റ്, സോഷ്യൽ സെല്ലർമാരെയും എസ്എംഇകളെയും കേന്ദ്രീകരിച്ചുള്ള ഒരു ഡിഐവൈ ടെക്‌നോളജി സ്റ്റാക്ക് നിർമ്മിച്ച്‌ കൊണ്ടാണ് അവരുടെ പ്രവർത്തനം ആരംഭിച്ചത്.

കഴിഞ്ഞ നവംബറിൽ ഷിപ്രോക്കറ്റ് സൊമാറ്റോയുടെയും ടെമാസേക്കിന്റെയും നേതൃത്വത്തിൽ 950 മില്യൺ ഡോളറിന്റെ ഫണ്ട് സമാഹരണം നടത്തിയിരുന്നു. മൂർ സ്ട്രാറ്റജിക് വെഞ്ച്വേഴ്‌സ്, 9 യൂണികോൺസ്, ഇൻഫോ എഡ്ജ് വെഞ്ച്വേഴ്‌സ്, മാർച്ച് ക്യാപിറ്റൽ തുടങ്ങിയ മറ്റ് നിക്ഷേപകരും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തിരുന്നു.

X
Top