വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ലാഭത്തിൽ ഇടിവ്

ഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്‌സി‌ഐ) ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 27.97 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 114.17 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 158 കോടിയുടെ ഏകീകൃത അറ്റാദായം നേടിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

അതേസമയം എസ്‌സി‌ഐയുടെ ജൂൺ പാദത്തിലെ മൊത്തം വരുമാനം 1,500.53 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,048.47 കോടി രൂപയായിരുന്നു. അവലോകന പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവ് കഴിഞ്ഞ വർഷത്തെ 899.25 കോടി രൂപയിൽ നിന്ന് 1,390.13 കോടി രൂപയായി വർധിച്ചു.

ലഭ്യമായ ആന്തരികവും ബാഹ്യവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിലവിലെ സാഹചര്യം കമ്പനി വിലയിരുത്തിയിട്ടുണ്ടെന്നും, 2022-23 ന്റെ ആദ്യ പാദത്തിൽ കോവിഡ് -19 ആഘാതമൊന്നും ഉണ്ടായിട്ടില്ലെന്നും അതിനാൽ പ്രവർത്തനം തുടരാനും കൂടിക്കാഴ്ച നടത്താനുമുള്ള കമ്പനിയുടെ കഴിവിനെ ബാധിക്കില്ലെന്നും എസ്‌സി‌ഐ പറഞ്ഞു.

കൂടാതെ മാനേജ്‌മെന്റ് നിയന്ത്രണ കൈമാറ്റത്തിനൊപ്പം കമ്പനിയിലെ 63.75 ശതമാനം ഓഹരികൾ ഉടനെ തന്നെ വിൽക്കാൻ സർക്കാർ പദ്ധതിയിടുന്നതായാണ് ലഭിക്കുന്ന വിവരം. ഒരു സർക്കാർ കോർപ്പറേഷനാണ് ഷിഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്‌സി‌ഐ), ഇത് ദേശീയ അന്തർദേശീയ ലൈനുകളിൽ സർവീസ് നടത്തുന്ന കപ്പലുകൾ കൈകാര്യം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

X
Top