കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ

മുംബൈ: വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്ക് തുടരുന്നതിന്‍റെയും ആഗോള വിപണികളിലെ നെഗറ്റിവ് സൂചനകളുടെയും പശ്ചാത്തലത്തില്‍ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇടിവില്‍ അവസാനിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെയും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെയും ഇടിവ് സൂചികകളുടെ താഴോട്ടുള്ള ഇടിവിന് ആക്കം കൂട്ടി.

നിഫ്റ്റി 116 പോയിന്‍റ് (0.59 ശതമാനം) നഷ്ടത്തിൽ 19,522.15ലും സെൻസെക്സ് 316 പോയിന്‍റ് (0.48 ശതമാനം) ഇടിഞ്ഞ് 65,512.10 ലും ക്ലോസ് ചെയ്തു.

മാരുതി, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, ഐടിസി, എൻടിപിസി, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ, എന്നിവയാണ് പ്രധാനമായും ഇടിവ് നേരിട്ടത്.

ടൈറ്റന്‍, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, ഏഷ്യൻ പെയിന്റ്‌സ്, ഹിന്ദുസ്ഥാൻ യുണിലിവർ, അൾട്രാടെക് സിമന്റ്, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ വിപണികളിൽ ടോക്കിയോയും ഹോങ്കോങ്ങും താഴ്ന്ന നിലവാരത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഷാങ്ഹായി പച്ചയില്‍ ആയിരുന്നു. തിങ്കളാഴ്ച യുഎസ് വിപണികൾ മിക്കവാറും നേട്ടത്തിലാണ് അവസാനിച്ചത്.

ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 90 ഡോളറിന് താഴേക്ക് എത്തിയിട്ടുണ്ട്.

X
Top