
ന്യൂഡല്‍ഹി: സ്വകാര്യ ധന,നിക്ഷേപ മാര്‍ഗങ്ങളില്‍ സ്വാധീനം ചെലുത്തുന്ന നിയമമാറ്റങ്ങള്‍ പുതു സാമ്പത്തികവര്‍ഷത്തില്‍ നടപ്പില്‍ വരും. അവ ഏതെന്നറിയാം.
- 6 അക്ക ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡി നമ്പര്‍ ഉപയോഗിച്ച് സ്വര്‍ണം വില്‍ക്കണം
2023 മാര്‍ച്ച് 31-ന് ശേഷം 6 അക്ക ആല്‍ഫാന്യൂമെറിക് ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (HUID) ഇല്ലാതെ ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണാഭരണങ്ങളോ സ്വര്‍ണ്ണ പുരാവസ്തുക്കളോ വില്‍ക്കാനാകില്ല. ബ്യൂറോ ഓഫ് ഇന്ത്യ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) ആണ് നിയമം നടപ്പിലാക്കിയത്. നീക്കം ഉപഭോക്താക്കളെ സംരക്ഷിക്കുകയും വിശ്വാസം വളര്‍ത്തുകയും ചെയ്യും.
- എന്‍പിഎസ് കെവൈസി
ആന്വിറ്റി പേയ്മെന്റുകള്‍ വേഗത്തിലാക്കാനും ലളിതമാക്കാനുമായി വരിക്കാര്‍ രേഖകള്‍ അപ് ലോഡ് ചെയ്യേണ്ടതുണ്ട്. ഏപ്രില്‍ 1 ആണ് രേഖകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) യാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
- വ്യക്തിഗത വായ്പയ്ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് സേവന നിരക്കുകള്‍
വ്യക്തിഗത വായ്പകള്‍ പോലുള്ള സുരക്ഷിതമല്ലാത്ത വായ്പകളുടെ ചാര്‍ജുകളും ഫീസ് ഘടനയും എച്ച്ഡിഎഫ്സി ബാങ്ക് 2023 ഏപ്രില്‍ 24 മുതല്‍ പരിഷ്‌കരിക്കും.
- ആക്‌സിസ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് സേവന നിരക്കുകളില്‍ മാറ്റം
സേവിംഗ്സ്/സാലറി/ട്രസ്റ്റ് അക്കൗണ്ടുകളുടെ താരിഫ് ഘടന 2023 ഏപ്രില്‍ 1 മുതല്‍ പരിഷ്‌കരിക്കുന്നതായി ആക്സിസ് ബാങ്ക് വെബ്സൈറ്റ് പ്രസ്താവിച്ചു. പ്രസ്റ്റീജ് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കുള്ള ശരാശരി ബാലന്‍സ് ആവശ്യകത മാനദണ്ഡത്തില്‍ പുനരവലോകനം ചെയ്യും. പ്രസ്റ്റീജ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ ശരാശരി ബാലന്‍സ് ആവശ്യകത മാനദണ്ഡം 75,000 രൂപയുടെ ശരാശരി ത്രൈമാസ ബാലന്‍സില്‍ (AQB) നിന്ന് 75000 രൂപയുടെ ശരാശരി പ്രതിമാസ ബാലന്‍സായി (AMB) പരിഷ്‌കരിച്ചു.
- മഹിളാ സമ്മാന് സേവിംഗ്‌സ് സ്‌കീം
2023 ലെ ബജറ്റില്‍ സ്ത്രീകള്‍ക്കായുള്ള ചെറുകിട സമ്പാദ്യ പരിപാടികളുടെ ഒരു പുതിയ കൂട്ടം, ‘മഹിളാ സമ്മാന് സേവിംഗ്‌സ് സ്‌കീം’ അനാച്ഛാദനം ചെയ്തു. വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല, എന്നാല്‍ 2025 മാര്‍ച്ച് വരെ പ്രോഗ്രാം നിക്ഷേപങ്ങള്‍ സ്വീകരിക്കും.
- മുതിര്‍ന്ന പൗരന്മാരുടെ സേവിംഗ്‌സ് സ്‌ക്കീം നിക്ഷേപ പരിധി ഉയര്‍ത്തി
ചെറുകിട സമ്പാദ്യ പരിപാടി ആരംഭിക്കുന്നതിനോടൊപ്പം മുതിര്‍ന്ന പൗരന്മാരുടെ സേവിംഗ്‌സ് സ്‌ക്കീമിനുള്ള നിക്ഷേപ പരിധി സര്‍ക്കാര്‍ 30 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നേരത്തെയിത് 15 ലക്ഷം രൂപയായിരുന്നു. ഏപ്രില്‍ 1 തൊട്ട് സ്‌ക്കീമില്‍ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 5 വര്‍ഷത്തെ നിക്ഷേപത്തിന് ത്രൈമാസത്തില്‍ പലിശ നിരക്ക് പരിഷ്‌ക്കരിക്കും.
- പോസ്റ്റ് ഓഫീസ് വരുമാന പദ്ധതി പരിധി ഉയര്‍ത്തി
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ (പിഒ എംഐഎസ്) നിക്ഷേപ പരിധിയും ഉയര്‍ത്തി. സിംഗിള്‍ ഹോള്‍ഡിംഗ് അക്കൗണ്ടിന്റെ നിക്ഷേപ പരിധി 4.5 ലക്ഷം രൂപയില്‍ നിന്ന് 9 ലക്ഷം രൂപയായും ജോയിന്റ് ഹോള്‍ഡിംഗ് അക്കൗണ്ട് പരിധി 9 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായുമാണ് ഉയര്‍ത്തിയത്.