ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

മാറ്റമില്ലാതെ സെന്‍സെക്‌സും നിഫ്റ്റിയും, ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ ഉയര്‍ന്നു

മുംബൈ: ചൊവ്വാഴ്ച തുടക്കത്തില്‍ വിപണി മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 18.26 പോയിന്റ് അഥവാ 0.03 ശതമാനം താഴ്ന്ന് 65197.83 ലെവലിലും നിഫ്റ്റി 0.40 പോയിന്റ് ഉയര്‍ന്ന് 19394 ലും വ്യാപാരം തുടരുന്നു. 2062 ഓഹരികള്‍ മുന്നേറുമ്പോള്‍ 799 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

124 ഓഹരി വിലകളില്‍ മാറ്റമില്ല.എച്ച്ഡിഎഫ്‌സി ലൈഫ്,അദാനി എന്റര്‍പ്രൈസസ്,എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്എന്‍ടിപിസി,ഒഎന്‍ജിസി,ഐടിസി എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കൈവരിക്കുന്നത്.ടൈറ്റന്‍,സിപ്ല,ടിസിഎസ്,ടെക്ക് മഹീന്ദ്ര,എല്‍ടിഐ മൈന്‍ഡ്ട്രീ,ഇന്‍ഫോസിസ്,സണ്‍ ഫാര്‍മ,ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്,ഭാരതി എയര്‍ടെല്‍,നെസ്ലെ എന്നിവ കനത്ത നഷ്ടം നേരിട്ടു.

മേഖലകളില്‍ ഐടി ഒഴികെയുള്ളവ നേട്ടത്തിലായപ്പോള്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.76 ശതമാനവും മിഡ്ക്യാപ് 0.73 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

X
Top