റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍

ക്രൂഡ് ഓയില്‍ വിലയിടവ്: നേട്ടം കൊയ്ത് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ക്രൂഡ് വിലയിലെ ഇടിവ്, പോസിറ്റീവ് ആഗോള സൂചനകള്‍, എഫ്‌ഐഐ(ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ്) വാങ്ങല്‍ എന്നിവയുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 659.31 പോയിന്റ് ഉയര്‍ന്ന് 59,688.222ലും നിഫ്റ്റി 174.35 പോയിന്റ് ഉയര്‍ന്ന് 17,798.75ലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ രണ്ട് ദിവസത്തെ തകര്‍ച്ചയ്ക്ക് ശമനമായി.

ശ്രീ സിമന്റ്‌സ്, ബിപിസിഎല്‍, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ മുന്നിലെത്തിയത്. 2.6 മുതല്‍ 5.5 ശതമാനം വരെ ഉയര്‍ച്ച ഈ ഓഹരികള്‍ കൈവരിച്ചു. അതേസമയം ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് എന്നിവ 0.8 മുതല്‍ 2.8 ശതമാനം വരെ ഇടിഞ്ഞു.

ബാങ്കിംഗ്, സാമ്പത്തിക മേഖലകള്‍ 2 ശതമാനത്തോളം കുതിപ്പ് നടത്തിയപ്പോള്‍ നിഫ്റ്റി ഐടി, ഓട്ടോ, എഫ്എംസിജി എന്നിവ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഡിമാന്‍ഡ് ആശങ്കകള്‍ മൂലം ലോഹ ഓഹരികള്‍ സമ്മര്‍ദ്ദത്തിലായിരുന്നു. നിഫ്റ്റി ലോഹ സൂചിക ഒരു ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്.

ആഭ്യന്തര സാമ്പത്തിക വിപണി ശുഭാപ്തിവിശ്വാസം പ്രകടമാക്കിയതായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു. എണ്ണ വില കുറഞ്ഞത് ആഗോള വിപണിയെ ശക്തിപ്പെടുത്തുകയും പണപ്പെരുപ്പത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകള്‍ തണുപ്പിക്കുകയും ചെയ്തു. പ്രീമിയം മൂല്യനിര്‍ണ്ണയം ഉണ്ടായിരുന്നിട്ടും, സ്ഥിരമായ എഫ്‌ഐഐ നിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയെ സഹായിക്കുകയായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top