
മുംബൈ: യുഎസിന്റെ 25 ശതമാനം അധിക തീരുവ പ്രാബല്യത്തില്‍ വന്നതിനുശേഷമുള്ള ആദ്യ സെഷനില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 416.09 പോയിന്റ് അഥവാ 0.52 ശതമാനം ഇടിഞ്ഞ് 80370.45 ലെവലിലും നിഫ്റ്റി 123.70 പോയിന്റ് അഥവാ 0.50 ശതമാനം ഇടിഞ്ഞ് 24588.35 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.
2043 ഓഹരികള്‍ ഇടിവ് നേരിടുമ്പോള്‍ 1173 ഓഹരികള്‍ മുന്നേറുന്നു. 156 ഓഹരിവിലകളില്‍ മാറ്റമില്ല. മേഖല സൂചികകളെല്ലാം നഷ്ടത്തിലായപ്പോള്‍ ഐടി, ഊര്‍ജ്ജം, റിയാലിറ്റി എന്നിവ ഒരു ശതമാനം പൊഴിച്ചു.
ഹീറോ മോട്ടോകോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്,എസ്ബിഐ ലൈഫ്, ബജാജ് ഫിന്‍സര്‍വ്, എല്‍ആന്റ്ടി എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കുന്നത്. അതേസമയം ശ്രീരാം ഫിനാന്‍സ്, എച്ച്‌സിഎല്‍, ജിയോ ഫിനാന്‍ഷ്യല്‍, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ കനത്ത ഇടിവ് നേരിട്ടു.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം വീതമാണ് ഇടിഞ്ഞത്.