ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

440 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്, നിഫ്റ്റി 17600 ന് മുകളില്‍

മുംബൈ: ആഗോള വിപണികളെ തള്ളി ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍. ഊര്‍ജ്ജ പ്രതിസന്ധി യൂറോപ്യന്‍ സൂചികകളേയും ഏഷ്യന്‍ വിപണികളേയും തളര്‍ത്തിയപ്പോള്‍ നിഫ്റ്റിയും സെന്‍സെക്‌സും 0.7 ശതമാനത്തോളം ഉയരുകയായിരുന്നു. സെന്‍സെക്‌സ് 442 പോയിന്റ് ഉയര്‍ന്ന് 59245 ലെവലിലും നിഫ്റ്റി 126 പോയിന്റ് നേട്ടത്തില്‍ 17,666 ലുമാണ് ക്ലോസ് ചെയ്തത്.

ഓയില്‍ ആന്റ് ഗ്യാസ് സൂചികയൊഴികെയുള്ള മേഖലകള്‍ ഉയര്‍ന്നു. എങ്കിലും തിളക്കമാര്‍ന്ന പ്രകടനം മീഡിയ, മെറ്റല്‍, റിയാലിറ്റി, ബാങ്ക് സൂചികകളുടേതായിരുന്നു. ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു എന്നിവ 3 ശതമാനവും സണ്‍ ഫാര്‍മ, ഐടിസി, എന്‍ടിപിസി എന്നിവ മികച്ച പ്രകടവും പുറത്തെടുത്തു.

ബജാജ് ഓട്ടോ, നെസ്ലെ എന്നിവയാണ് നഷ്ടം നേരിട്ടവ. റഷ്യ വിതരണം നിര്‍ത്തിയതോടെ സംജാതമായ ഊര്‍ജ്ജ പ്രതിസന്ധി തിങ്കളാഴ്ച യൂറോപ്യന്‍ വിപണികളെ ബാധിക്കുകയായിരുന്നു. അതേസമയം ഏഷ്യന്‍ സൂചികകള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്.

ജാപ്പാനീസ് നിക്കൈ തുടര്‍ച്ചയായ നാലാം സെഷനിലും ഇടിവ് നേരിട്ടപ്പോള്‍ ഷാങ്ഗായി കോമ്പിസിറ്റ് 0.4 ശതമാനം ഉയര്‍ന്നു. ഹോങ്കോങ് ഹാങ് സെങ് 1.2 ശതമാനം താഴെ പോയി.

X
Top