
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വാരം നേട്ടത്തോടെ ആരംഭിച്ചു. നിരക്ക് കുറയ്ക്കുമെന്ന ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവലിന്റെ സൂചന ഐടി, ലോഹം ഓഹരികളെ ഉയര്‍ത്തുകയായിരുന്നു. എങ്കിലും 25,000 ലെവലില്‍ നിഫ്റ്റി50 പ്രതിരോധം നേരിട്ടു.
97.65 പോയിന്റ് അഥവാ 0.39 ശതമാനം ഉയര്‍ന്ന് 24967.75 ലെവലിലാണ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 329.06 പോയിന്റ് അഥവാ 0.40 ശതമാനം ഉയര്‍ന്ന് 81635.91 ലെവലില്‍ ക്ലോസ് ചെയ്തു. മേലകളില്‍ ഐടി 2.3 ശതമാനവും റിയാലിറ്റി 0.7 ശതമാനവും ലോഹം 0.6 ശതമാനവുമുയര്‍ന്നപ്പോള്‍ ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, വിപ്രോ, ഹിന്‍ഡാല്‍കോ എന്നിവ മികച്ച തോതില്‍ നേട്ടമുണ്ടാക്കി.
അപ്പോളോ ഹോസ്പിറ്റല്‍, നെസ്ലെ ഇന്ത്യ, ഭാരത് ഇലക്ട്രോണിക്‌സ്, അദാനി എന്റര്‍പ്രൈസസ്, എസ്ബിഐ ലൈഫ് എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികള്‍. നിര്‍ദ്ദിഷ്ട സ്‌റ്റോക്കുകളില്‍ പാക്കേജിംഗ് മെറ്റീരിയലിന്റെ ഇറക്കുമതിക്ക് കേന്ദ്രം കുറഞ്ഞ വില നിശ്ചയിച്ചതിനെത്തുടര്‍ന്ന് ഇമാമി പേപ്പര്‍, ജെകെ പേപ്പര്‍ തുടങ്ങിയ പേപ്പര്‍ സ്റ്റോക്കുകള്‍ 20% വരെയും ജര്‍മ്മനിയുടെ തൈസെന്‍ക്രുപ്പുമായി ആറ് അന്തര്‍വാഹിനികള്‍ക്കുള്ള 70,000 കോടി രൂപ ചര്‍ച്ചയ്ക്കിടെ മസഗോണ്‍ ഡോക്ക് ഓഹരികള്‍ 2 ശതമാനവും ഉയര്‍ന്നു.
അതേസമയം നസാര ഓഹരികള്‍ മുന്നുമാസത്തെ താഴ്ന്ന നിലയിലെത്തി.