അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസാത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

ആകെ വരുമാനം 7 ലക്ഷത്തിന് താഴെയെങ്കില്‍ ഹ്രസ്വകാല മുലധന നേട്ടങ്ങള്‍ക്ക് 87എ റിബേറ്റ് ബാധകം: നികുതി ട്രിബ്യൂണല്‍

അഹമ്മദാബാദ്: പ്രതിശീര്‍ഷ വരുമാനം 7 ലക്ഷവരെയാണെങ്കില്‍ ഹ്രസ്വകാല മൂലധന നേട്ടങ്ങള്‍ക്ക് (എസ്ടിസിജി) ആദായനികുതി ഇളവ് ക്ലെയിം ചെയ്യാനാകും. അഹമ്മദാബാദ് ആദായ നികുതി അപ്പ്‌ലെറ്റ് ട്രൈബ്യൂണലിന്റെതാണ് വിധി. 2023-24 സാമ്പത്തികവര്‍ഷത്തില്‍ വ്യവസ്ഥ ബാധകമാണ്.

ജയശ്രീബെന്‍ നല്‍കിയ പരാതിയിലാണ് നടപടി. വരുമാനം 6.76 ലക്ഷം രൂപയിലൊതുങ്ങിയിട്ടും 15820 രൂപയുടെ നികുതി റസീറ്റ് ജയശ്രീബെന്‍ കൈപറ്റിയിരുന്നു. ഇതിനെതിരെ ഇവര്‍ അപ്പ്‌ലെറ്റ് ട്രൈബ്യൂണലിനെ സമീപിച്ചു.

ഓഹരികള്‍ പോലുള്ള ആസ്തികള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭമാണ് മൂലധന നേട്ടം.87 എ, 7 ലക്ഷത്തില്‍ താഴെ വരുമാനമുള്ള വ്യക്തികള്‍ക്ക് നികുതി ഇളവ് അനുവദിക്കുന്നു. അതായത് അവരുടെ വരുമാനം ഈ പരിധിയ്ക്കുള്ളിലാണെങ്കില്‍ അവര്‍ നികുതി അടയ്‌ക്കേണ്ടതില്ല.

മധ്യവര്‍ഗത്തേയും താഴ്ന്ന വരുമാനക്കാരേയും നികുതി ഭാരത്തില്‍ നിന്ന് സംരക്ഷിക്കുന്നതാണ് നിയമം. അതേസമയം ആദായ നികുതി വകുപ്പ് 2024 ജൂലൈ മുതല്‍ ഹ്രസ്വകാല മൂലധന നേട്ടങ്ങള്‍ക്ക് റിബേറ്റ് നിരസിക്കുന്നുണ്ട്.

7 ലക്ഷത്തില്‍ താഴെ വരുമാനമുള്ള നിരവധി പേരാണ് എസ്ടിസിജി നേട്ടത്തിന് നികുതി നോട്ടീസ് കൈപറ്റിയത്. ആദായ നികുതി വകുപ്പ് സംവിധാനം തുടര്‍ന്നും ക്ലെയ്മുകള്‍ നിരസിച്ചേയ്ക്കാമെന്നും നികുതിദായകര്‍ വ്യക്തിഗത അപ്പീല്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.

അതുകൊണ്ടുതന്നെ അനാവശ്യവ്യവഹാരങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നാണ് അവരുടെ ആവശ്യം.

X
Top