ഇലക്ടറൽ ബെയറർ ബോണ്ട് സ്കീം – സെപ്റ്റംബർ 20222022 ഓഗസ്റ്റിൽ ആധാർ വഴി 23.45 കോടി e-KYC ഇടപാടുകൾ നടത്തിജില്ലാ ആശുപത്രികള്‍ സ്വകാര്യവത്ക്കരിക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍വിദേശ നാണ്യ കരുതല്‍ ശേഖരം രണ്ട് വര്‍ഷത്തെ താഴ്ചയിലെത്തുമെന്ന് റോയിട്ടേഴ്‌സ് പോള്‍തന്ത്രപ്രധാന മേഖലയിലെ ആദ്യ സ്വകാര്യവത്കരണം ടെലികോം രംഗത്ത് നിന്ന്

ഐപിഒ: പുതുതലമുറ കമ്പനികളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ സെബി

ന്യൂഡല്‍ഹി: പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്താനായി പുതുതലമുറ കമ്പനികള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കേണ്ടിവരും. ഇതുസംബന്ധിച്ച നിയമനിര്‍മ്മാണത്തിന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)ഒരുങ്ങുന്നു. മ്യൂച്വല്‍ ഫണ്ട് (എംഎഫ്) ഇടപാടുകള്‍ ഇന്‍സൈഡര്‍ ട്രേഡിംഗ് നിയന്ത്രണ പരിധിയില്‍ കൊണ്ടുവരാനും ആലോചനയുണ്ട്.

സെപ്തംബര്‍ 30 ന് നടക്കുന്ന സെബിയുടെ ബോര്‍ഡ് മീറ്റിംഗില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഐപിഒ വില നിര്‍ണ്ണയം എങ്ങിനെ? , ഐപിഒയ്ക്ക് മുമ്പുള്ള ഓഹരി വില, പ്രധാന പ്രകടന സൂചകങ്ങള്‍ (കെപിഐ) എന്നിവയാണ് പുതുതലമുറ സ്ഥാപനങ്ങള്‍ നല്‍കേണ്ട അധിക വിവരങ്ങള്‍. ഉയര്‍ന്ന വിലയില്‍ ഐപിഒ നടത്തിയ പേടിഎം, സൊമോട്ടോ പോലുള്ള ന്യൂജനറേഷന്‍ കമ്പനികള്‍ പിന്നീട് വിപണിയില്‍ തകര്‍ന്നടിഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തിലാണ് നടപടി. ഐപിഒ വില നിശ്ചയിക്കുന്നതില്‍ ഇടപെടില്ലെന്നും എന്നാല്‍ വിശദീകരണം തേടുമെന്നും സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രൊഹിബിഷന്‍ ഓഫ് ഇന്‍സൈഡര്‍ ട്രേഡിംഗ് (പിഐടി) റെഗുലേഷന്‍സിന് കീഴിലെ ‘സെക്യൂരിറ്റികള്‍’ എന്നതിന്റെ നിര്‍വചനത്തില്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളെ ഉള്‍പ്പെടുത്താനും നീക്കമുണ്ട്.

വിവാദമായ ആക്‌സിസ് സംഭവം ഉള്‍പ്പടെ നിരവധി മ്യൂച്വല്‍ ഫണ്ട് ഫ്രണ്ട് റണ്ണിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്.

X
Top