കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ആര്‍ഇഐടി,ഐഎന്‍വിഐടി എന്നിവയ്ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി സെബി

മുംബൈ: ലിസ്റ്റഡ് കമ്പനികളുടെ മാതൃകയില്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകളേ (REITs)യും, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുക (InvITs)ളേയും നിയന്ത്രിക്കാനൊരുങ്ങുകയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ഓഡിറ്ററുടെ കാലാവധി, ലിവറേജ് കണക്കുകൂട്ടല്‍, ക്ലെയിം ചെയ്യപ്പെടാത്ത/പണമടയ്ക്കാത്ത വിതരണം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കാര്യക്ഷമമാക്കാനാണ് പദ്ധതി. ചൊവ്വാഴ്ച നടന്ന യോഗത്തില്‍ സെബി ഇക്കാര്യങ്ങള്‍ അംഗീകരിച്ചു.

ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്ക് ബാധകമായ കോര്‍പ്പറേറ്റ് ഭരണ മാനദണ്ഡങ്ങള്‍ ആര്‍ഇഐടി,ഐഎന്‍വിഐടി എന്നിവയ്ക്ക് ബാധകമാണ്. അവ ഏതെങ്കിലും ബാധ്യത സെക്യൂരിറ്റികള്‍ ഇഷ്യുചെയ്തിട്ടുണ്ടോ എന്നത് പ്രശ്‌നമല്ല, സെബി പ്രസ്താവനയില്‍ അറിയിച്ചു.അതേസമയം, സെബിയുടെ (ലിസ്റ്റിംഗ് ബാധ്യതകളും വെളിപ്പെടുത്തല്‍ ആവശ്യകതകളും) റെഗുലേഷനുകള്‍ക്ക് നേരിട്ട് ബാധകമാകില്ല.

ഇപ്പോള്‍ പുറപ്പെടുവിച്ച ഭരണ ആവശ്യകതകള്‍ സ്ഥാപനങ്ങള്‍ ഇതിനോടകം നടപ്പിലാക്കി എന്ന് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ്, പാര്‍ട്ണറും ആര്‍ഇഐടി തലവനുമായ ക്രാന്തി മോഹന്‍ പറയുന്നു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അവ്യക്തത ഒഴിവാക്കുകയും പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമാക്കുകയും ചെയ്യും.

X
Top