വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

വ്യാജ ടെലഗ്രാം വഴി ട്രേഡ് ടിപ്സ്: 6 വ്യക്തികളെ എക്സ്ചേഞ്ചുകളില്‍ നിന്നും വിലക്കി സെബി, 5.68 കോടി രൂപ പിഴ ചുമത്തി

മുംബൈ: വ്യാജ ടെലഗ്രാം ചാനല്‍ വഴി വ്യാപാരനിര്‍ദ്ദേശം നല്‍കിയ ആറ് പേര്‍ക്കെതിരെ സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ) നടപടി. സെക്യൂരിറ്റി മാര്‍ക്കറ്റില്‍ നിന്നും ഇവരെ വിലക്കുകയായിരുന്നു. കൂടാതെ 3 പേര്‍ 5.68 കോടി രൂപയും മറ്റുള്ളവര്‍ 5 ലക്ഷം രൂപയും പിഴ നല്‍കണം.

ഹിമാന്‍ഷു മഹേന്ദ്രഭായ് പട്ടേല്‍, രാജ് മഹേന്ദ്രഭായ് പട്ടേല്‍, ജയദേവ് സാല, മഹേന്ദ്രഭായ് ബെച്ചാര്‍ദാസ് പട്ടേല്‍, കോകിലാബെന്‍ മഹേന്ദ്രഭായ് പട്ടേല്‍, അവനിബെന്‍ കിരണ്‍കുമാര്‍ പട്ടേല്‍ എന്നിവര്‍ക്കെതിരെയാണ് സെബി നടപടിയെടുത്തിരിക്കുന്നത്. 2021-22 ലാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിക്കുന്നത്.

തുടര്‍ന്ന അനധികൃതമായി സമ്പാദിച്ച 2,84,29,948 രൂപ എസ്‌ക്രോ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ നോട്ടീസ് നല്‍കി. ഉത്തരവിനോട് ഭാഗികമായി യോജിച്ച കുറ്റാരോപിതര്‍ 98.8 ലക്ഷം രൂപ എസ്‌ക്രോ അക്കൗണ്ടില്‍ നിക്ഷേപിച്ചു.

X
Top