ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

ന്യൂഡല്‍ഹി: ഇഎസ്ജി അടിസ്ഥാനമാക്കിയ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയൊരുക്കും. ഇതിനായുള്ള നടപടികള്‍ പ്രഖ്യാപിച്ചിരിക്കയാണ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഇത് പ്രകാരം ഫണ്ട് ഹൗസുകള്‍ക്ക് ഇനി മുതല്‍ ഒന്നിലധികം ഇഎസ്ജി സ്‌കീമുകള്‍ ആരംഭിക്കാം.

നിലവില്‍ ഫണ്ട് ഹൗസുകള്‍ക്ക് ഒരു ഇഎസ്ജി സ്‌കീം മാത്രമേ ആരംഭിക്കാനാകൂ. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ക്ക് ഇനി കൂടുതല്‍ ബദലുകള്‍ ലഭ്യമാകും. ഇഎസ്ജി സ്‌കീമുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന മ്യൂച്വല്‍ ഫണ്ട് മാനേജര്‍മാര്‍ ബിആര്‍എസ്ആര്‍ കോര്‍ ഉറപ്പുനല്‍കുന്ന കമ്പനികളുടെ ലിസ്റ്റ് ചെയ്ത ഷെയറുകളില്‍ ഫണ്ടിന്റെ 65 ശതമാനമെങ്കിലും നിക്ഷേപിക്കണം, സെബി നിഷ്‌ക്കര്‍ഷിക്കുന്നു.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന സുസ്ഥിര നടപടികളെക്കുറിച്ചുള്ള ഒരു പ്രധാന റിപ്പോര്‍ട്ടിംഗ് രേഖയാണ് ബിസിനസ് റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് സസ്‌റ്റൈനബിലിറ്റി റിപ്പോര്‍ട്ട് (ബിആര്‍എസ്ആര്‍). ലക്ഷ്യം പാലിക്കുന്നതിന് മൂന്നാം കക്ഷിയുടെ ഉറപ്പും സര്‍ട്ടിഫിക്കേഷനും ഇത്തരം സ്‌ക്കീമുകള്‍ക്ക് സെബി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇഎസ്ജി ഘടകങ്ങളുമായി ബന്ധപ്പെട്ട വോട്ടിംഗ് തീരുമാനങ്ങള്‍ വെളിപെടുത്തണം, ഇഎസ്ജി എക്‌സ്‌പോഷ്വര്‍ എങ്ങിനെ വിനിയോഗിക്കുന്നു എന്ന് വിശദീകരിക്കണം എന്നീ നിബന്ധനകളും മാര്‍ക്കറ്റ് റെഗുലേറ്റര്‍ ചുമത്തുന്നു.

ലളിതമായി പറഞ്ഞാല്‍, സ്‌കീം തിരഞ്ഞെടുക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിര നിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പോര്‍ട്ട്‌ഫോളിയോ റിസ്‌ക് കുറയ്ക്കാന്‍ ഇഎസ്ജി നിക്ഷേപ ചട്ടക്കൂട് ലക്ഷ്യമിടുന്നു. 10,216 കോടി രൂപ കൈകാര്യം ചെയ്യുന്ന 10 ഇഎസ്ജി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളാണ് നിലവിലുള്ളത്.

റിപ്പോര്‍ട്ടനുസരിച്ച് മൂന്ന് വര്‍ഷങ്ങളിലെ 24.67 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 സാമ്പത്തികവര്‍ഷത്തില്‍ ഇവ 21.47 ശതമാനം റിട്ടേണ്‍ നല്‍കി. ഇഎസ്ജി- പരിസ്ഥിതി, സാമൂഹിക ഉത്തരവാദിത്ത ഭരണം – അടിസ്ഥാനമാക്കി നിക്ഷേപം നടത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ലോകം.ഇന്ത്യന്‍ നയരൂപകര്‍ത്താക്കളും ഇത്തരത്തില്‍ സുരക്ഷിത നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ്.

X
Top