വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

യുഎസ് താരിഫ് ഇന്ത്യന്‍ ജിഡിപിയില്‍ ഇടിവുണ്ടാക്കുമെന്ന് എസ്ബിഐ

മുംബൈ: യുഎസ് താരിഫ് ഇന്ത്യയുടെ ജിഡിപിയില്‍ 50 ബേസിസ് പോയിന്റിന്റെ നഷ്ടമുണ്ടാക്കുമെന്ന് എസ്ബിഐ. കൃഷി, സാമ്പത്തിക മേഖലകള്‍ക്ക് തിരിച്ചടിയെന്നും റിപ്പോര്‍ട്ട്.

20 ശതമാനമെന്ന യുഎസിന്റെ പരസ്പര താരിഫ് നിരക്കാണ് ഇന്ത്യയ്ക്ക് വെല്ലുവിളിയാവുന്നത്. കൃഷി, വനം, മത്സ്യബന്ധനം എന്നി മേഖലകള്‍ക്ക് വലിയ തിരിച്ചടയാണ് ഇത് നല്‍കുക. മേഖലയിലെ മൊത്തം നഷ്ടം 1,543.4 മില്യണ്‍ യുഎസ് ഡോളറായിരിക്കും.

രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് മാത്രമായി 1,426.9 മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടം സംഭവിക്കുമെന്നും പ്രതീക്ഷിക്കുന്നു. കെമിക്കല്‍ മേഖലയില്‍ 1,106.5 മില്യണ്‍ യുഎസ് ഡോളറിന്റെയും ടെക്സ്‌റ്റൈല്‍സ് രംഗത്ത് 1,076.0 മില്യണ്‍ യുഎസ് ഡോളറും നഷ്ടമുണ്ടാകുമെന്നും എസ്ബിഐ പ്രവചിക്കുന്നു.

അതേസമയം എന്നാല്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാവില്ലെന്ന പ്രതീക്ഷയാണ് എസ്ബിഐയ്ക്കുള്ളത്. താരിഫ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയും യുഎസും വീണ്ടും ചര്‍ച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

2018-ല്‍ 2.72 ശതമാനമായിരുന്നു ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള യുഎസ് താരിഫ്.
2021-ല്‍ ഇത് 3.91 ശതമാനമായി. 2022-ല്‍ 3.83 ശതമാനമായി നേരിയ തോതില്‍ കുറഞ്ഞിരുന്നു.

എന്നാല്‍ യുഎസ് ഇറക്കുമതികള്‍ക്കുള്ള ഇന്ത്യയുടെ തീരുവ 2018-ല്‍ 11.59 ശതമാനമായിരുന്നത് 2022-ല്‍ 15.30 ശതമാനമായി ഉയരുകയാണുണ്ടായത്.

X
Top