
ഇമ്മീഡിയറ്റ് പെയ്‌മെന്റ് സര്‍വീസ്(ഐഎംപിഎസ്)ഇടപാടുകളുടെ സേവന നിരക്ക് എസ്ബിഐ പുതുക്കി.
25,000 രൂപ വരെയുള്ള ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകള്‍ക്കുള്ള സൗജന്യം തുടരും. അതിന് മുകളിലുള്ള ഇടപാടുകള്‍ക്ക് സേവന നിരക്ക് ബാധകമാകും. സാലറി അക്കൗണ്ടാണെങ്കില്‍ സൗജന്യം തുടരുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് രണ്ട് രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപവരെയാണെങ്കില്‍ ആറ് രൂപയും ജിഎസ്ടിയും നല്‍കണം. രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപവരെ 10 രൂപയും ജിഎസ്ടിയുമാണ് ബാധകം. മുമ്പ് ഈ ഇടപാടുകള്‍ സൗജന്യമായിരുന്നു.
ബാങ്ക് ശാഖകള്‍ വഴിയാണ് ഇടപാടെങ്കില്‍ നിലവിലെ നിരക്കുകള്‍ തുടരും. ഐഎംപിഎസിന് ഈടാക്കുന്ന കുറഞ്ഞ നിരക്ക് രണ്ട് രൂപയും കൂടിയ നിരക്ക് 20 രൂപയുമാണ്. അതോടൊപ്പം ജിഎസ്ടിയും.