സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി എന്നിവ വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകള്‍, പരാജയം അസ്ഥിരത സൃഷ്ടിക്കും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യ ബാങ്കുകളുടെ (ഡി-എസ്ഐബി) ലിസ്റ്റ് പുറത്തിറക്കി. ഡി-എസ്ഐബി2020 ലിസ്റ്റിന് അനുസൃതമായി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യ ബാങ്കുകളാ (D-SIB)യി തുടരുന്നു. ലളിതമായി പറഞ്ഞാല്‍, ഡി-എസ്ഐബികള്‍ പരസ്പരബന്ധിതമായ എന്റിറ്റികളാണ്.

അവയുടെ പരാജയം സാമ്പത്തിക വ്യവസ്ഥയെ മൊത്തത്തില്‍ ബാധിക്കുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ വ്യവസ്ഥാപിത, പ്രാധാന്യമുള്ള ബാങ്കുകള്‍ക്ക് കൂടുതല്‍ മേല്‍നോട്ടവും നിയന്ത്രണവും ആവശ്യമാണ്.

കര്‍ശനമായ നിയമങ്ങള്‍

സാധാരണ മൂലധന സംരക്ഷണ ബഫറിന് പുറമേ,ഡി-എസ്ഐബികള്‍ക്ക് അധിക കോമണ്‍ ഇക്വിറ്റി ടയര്‍ 1 (CET1) നിലനിര്‍ത്തേണ്ടതുണ്ട്. ആര്‍ബിഐയുടെ ഏറ്റവും പുതിയ പത്രക്കുറിപ്പ് പ്രകാരം, എസ്‌ഐബിയുടെ അധിക കോമണ്‍ ഇക്വിറ്റി ടയര്‍ 1, അതിന്റെ റിസ്‌ക് വെയ്റ്റഡ് ആസ്തികളുടെ 0.60% അധികമാകണം. എസിഐസിഐ ബാങ്കിനും എച്ച്ഡിഎഫ്സി ബാങ്കിനും ഇത് 0.20 ശതമാനത്തില്‍ അധികമാണ്.

2014 ജൂലൈ 22 നാണ് ആര്‍ബിഐ ആദ്യ ഡി-എസ്‌ഐബി ചട്ടക്കൂട് സ്ഥാപിച്ചത്. ഇത് പ്രകാരം ഇവയുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ വെളിപെടുത്തുകയും വ്യവസ്ഥാപിത പ്രാധാന്യം കണക്കിലെടുത്ത് ഉചിതമായ ബക്കറ്റുകളില്‍ പെടുത്തുകയും ചെയ്യും. ഒരു അധിക പൊതു ഇക്വിറ്റി ആവശ്യകത ഇവയ്ക്ക് ബാധകമാണ്.

ഇന്ത്യയില്‍ ശാഖകളുള്ള ഒരു വിദേശ ബാങ്ക് ആഗോള വ്യവസ്ഥാപിത പ്രാധാന്യമുള്ളതാ(ജി-എസ്ഐബി) ണെങ്കില്‍, അത് ഇന്ത്യയില്‍ അധിക സിഇടി1 മൂലധന സര്‍ചാര്‍ജ് നിലനിര്‍ത്തേണ്ടതുണ്ട്.

X
Top