ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

എംഡിയും സിഇഒയുമായി പരിതോഷ് ത്രിപാഠിയെ നിയമിച്ച്‌ എസ്ബിഐ ജനറൽ ഇൻഷുറൻസ്

മുംബൈ: കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി പരിതോഷ് ത്രിപാഠിയെ നിയമിച്ച്‌ എസ്ബിഐ ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്. എസ്ബിഐ ജനറൽ ഇൻഷുറൻസിന്റെ മൊത്തത്തിലുള്ള ബിസിനസ് സ്ട്രാറ്റജി, വളർച്ച, പ്രവർത്തനങ്ങളുടെയും ബജറ്റുകളുടെയും തന്ത്രപരമായ വളർച്ച എന്നിവയുടെ ചുമതല ത്രിപാഠിക്കാണ്. അദ്ദേഹത്തിന് 32 വർഷത്തിലേറെയുള്ള ബാങ്കിംഗ് അനുഭവമുണ്ട്. തന്റെ ബാങ്കിംഗ് കരിയറിന്റെ ആദ്യ പകുതിയിൽ, അദ്ദേഹം പ്രാഥമികമായി എംഎസ്എംഇയിലും മിഡ്-കോർപ്പറേറ്റ് വിഭാഗത്തിലും പ്രവർത്തിച്ചു, പിന്നീട് അന്താരാഷ്ട്ര ബാങ്കിങ്കിലും ബാങ്കാഷ്വറൻസിലും പ്രവർത്തിച്ചു.

എസ്ബിഐ ജനറൽ ഇൻഷുറൻസിൽ ചേരുന്നതിന് മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓപ്പറേഷൻസ്, ഇന്റേണൽ ബാങ്കിംഗ് ഗ്രൂപ്പ് ജനറൽ മാനേജരായിരുന്നു ത്രിപാഠി, കൂടാതെ നൈജീരിയയിലെ സ്റ്റെർലിംഗ് ബാങ്ക്, എസ്ബിഐ കാനഡ എന്നിവയുടെ ബോർഡിലും അദ്ദേഹം അംഗമായിരുന്നു. 2017 മുതൽ 2020 വരെ, അദ്ദേഹം ആദ്യം എസ്ബിഐ മ്യൂച്വൽ ഫണ്ടിലും പിന്നീട് എസ്ബിഐ ജനറൽ ഇൻഷുറൻസിലും ബാങ്കാഷ്വറൻസ് മേധാവിയായിരുന്നു. അതിനുമുമ്പ്, അദ്ദേഹം ഹോങ്കോങ്ങിലെ എഫ്ഐ റിലേഷൻഷിപ്പ് (കിഴക്കൻ ഏഷ്യ) മേധാവിയും ദുബായിലെ എസ്ബിഐ ഡിഐഎഫ്സി ബ്രാഞ്ച് സിഇഒയും ആയിരുന്നു. പുതിയ നിയമനം ജൂലൈ 5 മുതൽ പ്രാബല്യത്തിൽ വന്നു. 

X
Top