ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

10,000 കോടി രൂപയുടെ വില്പന ലക്ഷ്യവുമായി സാംസംഗ്

കൊച്ചി: പ്രമുഖ ഇലക്ട്രോണിക്‌സ് ബ്രാൻഡായ സാംസംഗ് പുത്തൻ എഐ ടിവികളുടെ ലോഞ്ചിനൊപ്പം ഇന്ത്യയിൽ 10,000 കോടി രൂപയുടെ ടെലിവിഷൻ വില്പന ലക്ഷ്യമിടുന്നു.

എഐ ഫീച്ചറോടുകൂടിയ 8കെ നിയോ ക്യു. എൽ. ഇഡി, 4 കെ നിയോ ക്യു. എൽ. ഇഡി, ഒ. എൽ. ഇ. ഡി ടെലിവിഷനുകൾ അവതരിപ്പിച്ചതിലൂടെ ഈ വർഷം ഇന്ത്യൻ വിപണയിൽ മുന്നേറാൻ സാധിക്കുമെന്ന് സാംസംഗ് ഇന്ത്യ വിഷ്യൽ ഡിസ്‌പ്ലേ ബിസിനസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് മോഹൻദീപ് സിംഗ് പറഞ്ഞു.

മികച്ച പിക്ചർ ക്വാളിറ്റിയും പ്രീമിയം ഓഡിയോ ഫീച്ചറോടുംകൂടിയ നിയോ ക്യു. എൽ. ഇ. ഡി 8കെ എഐ ടെലിവിഷനുകൾ സമാനതകളില്ലാത്ത കാഴ്ചാനുഭവമാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top