കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

സാം ഓള്‍ട്ട്മാന്‍ വീണ്ടും ഓപ്പണ്‍ എഐ ഡയറക്ടര്‍ ബോര്‍ഡിലേക്ക്

പ്പണ് എഐ സിഇഒ സാം ഓള്ട്ട്മാന് കമ്പനിയുടെ ഡയറക്ടര് ബോര്ഡിലേക്ക് തിരികെ എത്തുന്നു. ഒപ്പം മൂന്ന് പുതിയ ഡയറക്ടര്മാരും ബോര്ഡിന്റെ ഭാഗമാവുമെന്ന് കമ്പനി വെള്ളിയാഴ്ച അറിയിച്ചു.

സാം ഓള്ട്ട്മാനെ കമ്പനിയില് നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് നിയമ സ്ഥാപനമായ വില്മര്ഹെയില് നടത്തിയ അന്വേഷണം പൂര്ത്തിയായി.

ഒപ്പം കമ്പനിയുടെ ഭരണ നിയമങ്ങളും നയങ്ങളും പരിഷ്കരിക്കുകയും ചെയ്തു. പുതിയ ബോര്ഡ് അംഗങ്ങള് ഇലോണ് മസ്കിന്റെ നേതൃത്വത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.

സാങ്കേതിക വിദ്യാ രംഗത്തെ ഞെട്ടിച്ചുകൊണ്ടാണ് ചാറ്റ് ജിപിടി നിര്മാതാക്കളായ ഓപ്പണ് എഐയുടെ സിഇഒ സ്ഥാനത്ത് നിന്ന് സാം ഓള്ട്ട്മാനെ പുറത്താക്കാന് പഴയ ബോര്ഡ് അംഗങ്ങള് തീരുമാനിച്ചത്.

എന്നാല് ദിവസങ്ങള്ക്കുള്ളില് തന്നെ മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ ഓള്ട്ട്മാന് കമ്പനിയില് തിരികെ എത്തുകയും ചെയ്തു. പഴയ ബോര്ഡ് അംഗങ്ങളെയെല്ലാം മാറ്റുകയും പകരം പുതിയ ബോര്ഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. മൈക്രോസോഫ്റ്റും ഓപ്പണ് എഐ ബോര്ഡിലെ വോട്ടവകാശമില്ലാത്ത അംഗമാണ്.

ഓള്ട്ട്മാനെ കൂടാതെ, ബില് ആന്റ് മെലിന്ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സിഇഒ ആയിരുന്ന സ്യൂ ഡെസ്മണ്ട്-ഹെല്മന്, സോണി എന്റര്ടെയ്ന്മെന്റ് മുന് പ്രസിഡന്റ് നിക്കോള് സെലിഗ്മന്, ഇന്സ്റ്റാകാര്ട്ട് സിഇഒ ഫിജി സിമോ എന്നിവരാണ് ഓപ്പണ് എഐ ബോര്ഡിലെത്തുന്ന പുതിയ അംഗങ്ങള്.

ഓപ്പണ് എഐയുടെ ധനകാര്യം, ഉല്പന്നങ്ങളുടെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്ന്നല്ല ഓള്ട്ട്മാനെ പുറത്താക്കിയത് എന്ന് വില്മര്ഹെയ്ല് അന്വേഷണത്തില് കണ്ടെത്തി.

മറിച്ച് മുന് ബോര്ഡ് അംഗങ്ങളും ഓള്ട്ട്മാനും തമ്മിലുള്ള ബന്ധവും വിശ്വാസ്യതയും തകര്ന്നതാണെന്നുമാണ് വില്മര്ഹെയ്ലിന്റെ കണ്ടെത്തല്.

ക്വോറ സിഇഒ ആഡം ഡി ആഞ്ചെലോ, മുന് യുഎസ് ട്രഷറി സെക്രട്ടറി ലാരി സമ്മേഴ്സ്, സേയ്ല്സ് ഫോഴ്സ് മുന് സിഒ-സിഇഒ ബ്രെട്ട് ടെയ്ലര് എന്നിവരാണ് നിലവിലുള്ള മറ്റ് ബോര്ഡ് അംഗങ്ങള്.

ഇതില് ബ്രെട്ട് ടെയ്ലറാണ് ബോര്ഡ് ചെയര്മാന്.

X
Top