ഓണച്ചന്തകളിൽ പഴം, പച്ചക്കറികൾക്ക് 30% വിലക്കുറവ്: മന്ത്രി പി പ്രസാദ്ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയം തൽക്കാലം കുറയില്ലസ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നു

മൂന്ന് യുറോപ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണവിതരണം റഷ്യ നിർത്തി

മോസ്കോ: യുക്രെയ്നിലൂടെ മൂന്ന് യുറോപ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണം നിർത്തി റഷ്യ. ഉപരോധത്തെ തുടർന്ന് വിതരണത്തിനുള്ള പണം നൽകാൻ സാധിക്കാത്തത് മൂലാണ് വിതരണം നിർത്തിയത്. എണ്ണ കമ്പനിയായ ട്രാൻസൻഫെറ്റാണ് ഇക്കാര്യം അറിയിച്ചത്.

യുക്രെയ്ൻ വഴി ചെക്ക് റിപ്പബ്ലിക്, സ്ലോവേക്യ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനിലാണ് തടസം. ആഗസ്റ്റ് നാല് മുതൽ തന്നെ പൈപ്പ് ലൈനിലൂടെയുള്ള വിതരണം നിർത്തുവെച്ചുവെന്ന് കമ്പനി അറിയിച്ചു. എണ്ണവിതരണത്തിനുളള പണം ലഭിക്കാത്തതിനെ തുടർന്ന് യുക്രെയ്ൻ ഭാഗത്ത് നിന്നാണ് വിതരണം നിർത്തിയതെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം, റഷ്യയിൽ നിന്നും പോളണ്ട്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള എണ്ണവിതരണം തടസപ്പെട്ടിട്ടില്ല. ബെലാറസ് വഴിയാണ് ഈ രാജ്യങ്ങളിലേക്ക് എണ്ണ എത്തിക്കുന്നത്. റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ, ഡീസൽ, പ്രകൃതിവാതകം, കൽക്കരി എന്നിവയെ യുറോപ്പ് അമിതമായി ആശ്രയിക്കുന്നുണ്ട്. ഈ ആശ്രയത്വം കുറക്കാനുള്ള ശ്രമത്തിലാണ് നിലവിൽ രാജ്യങ്ങൾ. നേരത്തെ യുറോപ്യൻ യൂണിയനും ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.

X
Top