ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

എണ്ണ ഇറക്കുമതിയിൽ ഇന്ത്യൻ വിപണി തിരിച്ചുപിടിച്ച് റഷ്യ

മുംബൈ: യുറൽസ് എണ്ണ വിലയിൽ കുറവുവരുത്തിയതോടെ ഏപ്രിലിൽ റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിൽ ഉയർന്നു. ഇതോടെ റഷ്യക്ക് ഇന്ത്യയിലെ വിപണി വിഹിതം തിരിച്ചുപിടിക്കാനായി.

മിഡിൽ ഈസ്റ്റിൽ നിന്നുള്ള ക്രൂഡ് ഓയിൽ വരവ് ഉയർന്നതോടെ റഷ്യക്ക് ഇന്ത്യൻ വിപണി വിഹിതം ഇടിഞ്ഞു തുടങ്ങിയിരുന്നു. കഴിഞ്ഞ മാസം റഷ്യയിൽനിന്ന് ഇന്ത്യയുടെ ഇറക്കുമതി 40 ശതമാനത്തിനടുത്തെത്തി.

ഏപ്രിലിൽ ഇന്ത്യയിലേക്കുള്ള മൊത്തം റഷ്യൻ കയറ്റുമതിയുടെ ഏകദേശം 80 ശതമാനവും വഹിക്കുന്ന മീഡിയം സോർ ഗ്രേഡിന്‍റെ കയറ്റുമതി 10 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. മാർച്ചിനെ അപേക്ഷിച്ച് അല്പം കൂടുതലാണ്.

കഴിഞ്ഞ മാസം ഇന്ത്യ റഷ്യയിൽ നിന്ന് പ്രതിദിനം 1.95 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തു.

ഇതിൽ യുറൽസ് വിഹിതം 79 ശതമാനവും, സിപിസി റഷ്യ (9 ശതമാനം), ഇഎസ്പിഒ (5.2 ശതമാനം), സോക്കോൾ (2.1 ശതമാനം), വരാൻഡെ (1.3 ശതമാനം) എന്നിവയുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

X
Top