ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

ഭവന വായ്പ പലിശ നിരക്ക് ഉടനെ കുറയില്ല

ന്നലത്തെ അവലോകന യോഗത്തിലും റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റമൊന്നും വരുത്തിയില്ല. ഈ സാഹചര്യത്തിൽ ഭവന വായ്പ എടുത്തവർക്ക് പലിശ നിരക്ക് ഉടനെ കുറയില്ല എന്നുള്ളത് തിരിച്ചടിയാണ്.

പലിശ ബാധ്യത പരമാവധി ലഘൂകരിക്കുന്നതിനുള്ള ഒരു മാർഗമാണ് പെട്ടെന്ന് തന്നെ വായ്പ തിരിച്ചടയ്ക്കുക എന്നത്. വായ്പ പെട്ടെന്ന് അടച്ചു. തീർക്കുന്നതിനുള്ള ചില പോംവഴികൾ എന്തൊക്കെയാണെന്ന് നോക്കാം.

പ്രാരംഭത്തുക പരമാവധി അടയ്ക്കുക: വായ്പ എടുക്കുന്ന വ്യക്തി പരമാവധി തുക സ്വന്തം പക്കൽ നിന്ന് ചെലഴിച്ച് വായ്പാ തുക പരമാവധി കുറയ്ക്കുക.

ചെറിയ ലോൺ കാലയളവ് തിരഞ്ഞെടുക്കുക: കൂടുതൽ തുക പ്രതിമാസ തിരിച്ചടവിന് നീക്കിവച്ചാൽ ലോൺ വേഗത്തിൽ അടച്ച് തീർക്കാം. ഇത് വഴി വലിയ തുക പലിശയിനത്തിൽ ലാഭിക്കാം.

കൂടുതൽ തവണ തിരിച്ചടവ് : ചില ബാങ്കുകൾ ദ്വൈ-വാര തിരിച്ചടവുകൾ അനുവദിക്കുന്നു. പ്രതിവർഷം നടത്തുന്ന പേയ്‌മെന്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും തിരിച്ചടവ് ഫലപ്രദമായി വേഗത്തിലാക്കുകയും ചെയ്യുന്നതിന് ഇത് സഹായിക്കുന്നു.

കുറഞ്ഞ പലിശ നിരക്കിൽ റീഫിനാൻസ്: കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മറ്റൊരു വായ്പ ഉപയോഗിച്ച് റീഫിനാൻസ് ചെയ്യുന്നത് പരിഗണിക്കുക. ഇത് പ്രതിമാസ പേയ്മെന്റുകളും മൊത്തത്തിലുള്ള പലിശയും ഗണ്യമായി കുറയ്ക്കും.

റീഫിനാൻസിംഗുമായി ബന്ധപ്പെട്ട ക്ലോസിംഗ് ചിലവുകൾ ഉണ്ടാകാം, അത് കൂടി കണക്കാക്കി വേണം റീഫിനാൻസ് പരിഗണിക്കേണ്ടത്.

പുതിയ കടബാധ്യത ഒഴിവാക്കുക: നിങ്ങളുടെ ഭവനവായ്പ തിരിച്ചടയ്ക്കുമ്പോൾ അധിക കടം എടുക്കുന്നത് ഒഴിവാക്കുക.

ബജറ്റ് പതിവായി അവലോകനം ചെയ്യുക: നിങ്ങളുടെ ബജറ്റ് സ്ഥിരമായി വിലയിരുത്തുകയും ചെലവ് കുറയ്ക്കാൻ കഴിയുന്ന മേഖലകൾ തിരിച്ചറിയുകയും ചെയ്യുക. തിരിച്ചടവ് പ്രക്രിയ വേഗത്തിലാക്കാൻ ഈ അധിക ഫണ്ടുകൾ നിങ്ങളുടെ ഹോം ലോണിലേക്ക് ഉപയോഗിക്കുക.

X
Top