കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഫ്യൂവൽ പമ്പുടമകൾക്ക് നൽകുന്ന ഡീലർ കമ്മിഷനിൽ വർധന

കൊച്ചി: പമ്പുടമകൾക്ക് നൽകുന്ന ഡീലർ കമ്മിഷൻ വർധിപ്പിച്ചും രാജ്യത്തെ ഉൾപ്രദേശങ്ങളിലേക്ക് ഇന്ധനമെത്തിക്കാനുള്ള സംസ്ഥാനാന്തര ചരക്കുനീക്ക ഫീസ് വെട്ടിക്കുറച്ചും പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. പെട്രോളിന് ലിറ്ററിന് 65 പൈസയും ഡീസലിന് 44 പൈസയുമാണ് ഡീലർ കമ്മിഷൻ കൂട്ടിയതെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി. രാജ്യത്തെ 83,000ഓളം വരുന്ന പെട്രോൾ പമ്പുടമകൾക്കും 10 ലക്ഷത്തോളം ജീവനക്കാർക്കും ഇതു നേട്ടമാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. 

ഡീലർ കമ്മിഷൻ വർധിപ്പിച്ചതോടെ പെട്രോൾ പമ്പുകളിലെ സേവനം കൂടുതൽ മെച്ചപ്പെടുമെന്നാണ് എണ്ണക്കമ്പനികളും ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ഓരോ ദിവസവും ശരാശരി 7 കോടി ഉപഭോക്താക്കൾ‌ പെട്രോൾ പമ്പിലെത്തുന്നുണ്ടെന്നാണ് കണക്ക്. നിലവിൽ പെട്രോളിന് കിലോലിറ്ററിന് 1,868.14 രൂപയും ഒപ്പം ബില്ലിങ് വിലയിൽ 0.875 ശതമാനവുമാണ് ഡീലർ കമ്മിഷൻ. ഡീസലിന് ഇത് യഥാക്രമം 1,389.35 രൂപയും 0.28 ശതമാനവുമാണ്. ഇതിന്മേലാണ് പെട്രോളിന് 65 പൈസയും ഡീസലിന് 44 പൈസയും കൂടുന്നത്.  

X
Top