സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

അന്താരാഷ്ട്രതലത്തിലും നാളികേര വിലയിൽ ഉണർവ്; തേങ്ങയ്ക്കും കൊപ്രയ്ക്കും ഉയർന്ന വില ഇന്ത്യയിൽ

വടകര: നാളികേരത്തിന്റെ വിലയിലുണ്ടായ ഉണർവ് അന്താരാഷ്ട്രതലത്തിലും പ്രകടം. പ്രധാന നാളികേര ഉത്പാദക രാജ്യങ്ങളിലെല്ലാം തേങ്ങയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വില മൂന്നുമാസത്തിനിടെ കുതിച്ചെങ്കിലും നാളികേരത്തിനും കൊപ്രയ്ക്കും ഉയർന്ന വില ഇന്ത്യയിലാണ്.

വെളിച്ചെണ്ണ, ഡെസിക്കേറ്റഡ് കോക്കനട്ട് (ചിരകിയ തേങ്ങ) എന്നിവയ്ക്ക് ശ്രീലങ്കയിലാണ് ഉയർന്ന വില.

ഇന്ത്യയില്‍ തേങ്ങയ്ക്ക് വിലകൂടിത്തുടങ്ങിയ സെപ്റ്റംബറില്‍ത്തന്നെ അന്താരാഷ്ട്രതലത്തിലും വിലയില്‍ കാര്യമായ മാറ്റമുണ്ടായി. സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇൻഡൊനീഷ്യയിലും ഫിലിപ്പീൻസിലും ശ്രീലങ്കയിലുമെല്ലാം.

വിലയില്‍ വലിയ കുതിപ്പുണ്ടായത് ഇന്ത്യയിലും ശ്രീലങ്കയിലുമാണ്. തേങ്ങവില ഫിലിപ്പീൻസില്‍ ഒരുവർഷംകൊണ്ട് ടണ്ണിന് 52 ഡോളറാണ് കൂടിയതെങ്കില്‍ ഇന്ത്യയില്‍ 282 ഡോളർ കൂടി.

ഇന്ത്യയിലെ ആഭ്യന്തരവില മറ്റു രാജ്യങ്ങളെക്കാള്‍ കൂടിനില്‍ക്കുന്നത് നാളികേര ഉത്പന്നങ്ങളുടെ കയറ്റുമതിയെ ഉള്‍പ്പെടെ ബാധിച്ചേക്കുമെന്ന് ആശങ്കയുയർത്തുന്നു. എങ്കിലും വെളിച്ചെണ്ണ, ഡെസിക്കേറ്റഡ് കോക്കനട്ട്, ചിരട്ടക്കരി തുടങ്ങിയ ഉപോത്പന്നങ്ങള്‍ക്ക് ഇന്ത്യയെക്കാള്‍ വില മറ്റു രാജ്യങ്ങളിലുണ്ടെന്നത് ആശ്വാസകരമാണ്.

ഫിലിപ്പീൻസില്‍ പച്ചത്തേങ്ങയ്ക്ക് ടണ്ണിന് 176 ഡോളറും ഇൻഡൊനീഷ്യയില്‍ 259 ഡോളറും ശ്രീലങ്കയില്‍ 358 ഡോളറുമാണ് നവംബറിലെ ഉയർന്ന വില. ഇന്ത്യയില്‍ ഇത് 642 ഡോളറാണ്. കൊപ്രയ്ക്ക് ഇന്ത്യയില്‍ നവംബറിലെ ഏറ്റവും ഉയർന്ന വില ടണ്ണിന് 1,570 ഡോളറാണ്.

ശ്രീലങ്കയില്‍ 1,498 ഡോളറും ഇൻഡൊനീഷ്യയില്‍ 943 ഡോളറും ഫിലിപ്പീൻസില്‍ 873 ഡോളറുമുണ്ട്.
വെളിച്ചെണ്ണയ്ക്ക് ശ്രീലങ്കയിലാണ് കൂടുതല്‍ വില. ടണ്ണിന് 2,559 ഡോളർ. ഫിലിപ്പീൻസില്‍ ടണ്ണിന് 1,716 ഡോളറും ഇന്ത്യയില്‍ 2,543 ഡോളറുമാണ്.

ഡെസിക്കേറ്റഡ് കോക്കനട്ട് വില ശ്രീലങ്കയില്‍ ടണ്ണിന് 3,343 ഡോളർവരെയായി. ഇന്ത്യയില്‍ നവംബറിലെ ഉയർന്ന വില 2,903 ഡോളറാണ്. ഇൻഡൊനീഷ്യയില്‍ 3,000 ഡോളറും ഫിലിപ്പീൻസില്‍ 2,205 ഡോളറുമാണ്.

ഒറ്റവർഷംകൊണ്ട് തേങ്ങയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വിലയിലുണ്ടായ വർധന ടണ്ണിന് 50 ഡോളർമുതല്‍ 1,600 ഡോളർവരെയാണ്. ഡെസിക്കേറ്റഡ് കോക്കനട്ടിന് 2023 നവംബറില്‍ ശ്രീലങ്കയില്‍ 1,687 ഡോളറായിരുന്നത് ഈ നവംബറാകുമ്പോഴേക്കും 3,343 ഡോളറിലെത്തി.

ആവശ്യത്തിന് തേങ്ങ കിട്ടാത്തതാണ് വിലവർധനയ്ക്കു കാരണം. ഇന്ത്യയില്‍ ഉത്പാദനം കുറഞ്ഞതിനൊപ്പം ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിയില്‍ നിയന്ത്രണം വന്നതും ഗുണകരമായി.

X
Top