ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം 6 .6 ശതമാനമായി കുറഞ്ഞു

രാജ്യത്തെ ഗ്രാമീണ, കാര്‍ഷിക തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം ഡിസംബറില്‍ വീണ്ടും കുറഞ്ഞു. ഭക്ഷ്യ ഉത്പന്നങ്ങളിലെ വിലക്കുറവാണ് ഇതിനു കാരണം. കാര്‍ഷിക തൊഴിലാളികള്‍ക്കുള്ള ഉപഭോക്തൃ വില സൂചിക(സിപിഐ) നവംബറില്‍ റിപ്പോര്‍ട്ട് ചെയ്ത 6.87 ശതമാനത്തില്‍ നിന്നും 6.38 ശതമാനമായും ഗ്രാമീണ തൊഴിലാളികളുടെ സിപിഐ 6.99 ശതമാനത്തില്‍ നിന്നും 6.60 ശതമാനമായും കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് യഥാക്രമം 4.78 ശതമാനവും 5.03 ശതമാനവുമായിരുന്നു.

ഭക്ഷ്യ പണപ്പെരുപ്പം, യഥാക്രമം 5.89 ശതമാനവും, 5.76 ശതമാനവുമായി. നവംബറില്‍ ഇത് യഥാക്രമം 6.19 ശതമാനവും, 6.05 ശതമാനവുമായിരുന്നു. കാര്‍ഷിക തൊഴിലകള്‍ക്കുള്ള സിപിഐ നമ്പര്‍ ഡിസംബറില്‍ 1,167 പോയിന്റായി തുടര്‍ന്നു. ഗ്രാമീണ തൊഴിലാളികളുടേതില്‍ ഒരു പോയിന്റ് വര്‍ധന രേഖപ്പെടുത്തി 1,179 പോയിന്റുമായി. തൊട്ടു മുന്‍പുള്ള മാസത്തില്‍ ഇത് യഥാക്രമം 1,167 പോയിന്റും 1,178 പോയിന്റുമായിരുന്നു.

കാര്‍ഷിക തൊഴിലാളികളുടെ കാര്യത്തില്‍ 9 സംസ്ഥാനങ്ങളില്‍ 1 മുതല്‍ 7 പോയിന്റുകളുടെ വര്‍ധന റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 11 സംസ്ഥാനങ്ങളില്‍ 1 മുതല്‍ 9 പോയിന്റുകളുടെ കുറവും റിപ്പോര്‍ട്ട് ചെയ്തു.

1,350 പോയിന്റുകളോടെ തമിഴ്‌നാട് പട്ടികയില്‍ ഒന്നാമതും, 911 പോയിന്റുകളോടെ ഹിമാചല്‍ പ്രദേശ് പട്ടികയില്‍ ഏറ്റവും അവസാനവുമായി.

X
Top