മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ കുറഞ്ഞുവിലക്കയറ്റത്തിൽ 7-ാം മാസവും കേരളം ഒന്നാമത്ഡോളറിനെതിരെ കരുത്താര്‍ജ്ജിച്ച് രൂപയുഎസ് താരിഫ് ഇന്ത്യയെ വലിയ തോതില്‍ ബാധിക്കില്ലെന്ന് എസ്ആന്റ്പിനടപ്പ് സാമ്പത്തികവര്‍ഷത്തെ ചില്ലറ പണപ്പെരുപ്പം 2.7 ശതമാനമാകുമെന്ന് അനലിസ്റ്റുകള്‍

നടപ്പ് സാമ്പത്തികവര്‍ഷത്തെ ചില്ലറ പണപ്പെരുപ്പം 2.7 ശതമാനമാകുമെന്ന് അനലിസ്റ്റുകള്‍

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമാനത്തേക്കാള്‍ കുറയുമെന്ന് അനലിസ്റ്റുകള്‍.

കേന്ദ്രബാങ്ക് 3.1 ശതമാനം പണപ്പെരുപ്പം പ്രതീക്ഷിക്കുമ്പോള്‍ അനലിസ്റ്റുകളുടെ അനുമാനം 2.7 ശതമാനമാണ്. ജൂലൈയില്‍ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 1.6 ശതമാനമായതിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം. ജൂലൈയിലേത് എട്ട് വര്‍ഷത്തെ താഴ്ന്ന പണപ്പെരുപ്പ തോതാണ്.

“പണപ്പെരുപ്പ സമ്മര്‍ദ്ദം ദുര്‍ബലമാണ്.വര്‍ഷം മുഴുവനും തത്സ്ഥിതി തുടരാന്‍ സാധ്യതയുണ്ട്. ശരാശരിയേക്കാള്‍ ഉയര്‍ന്ന മണ്‍സൂണും ഭക്ഷ്യ പണപ്പെരുപ്പം നിയന്ത്രിക്കും. അതേസമയം വളര്‍ച്ചാ അനിശ്ചിതത്വങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്,” നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് അഭിപ്രായപ്പെട്ടു.

സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായമനുസരിച്ച്, 2026 സാമ്പത്തിക വര്‍ഷത്തിലെ സിപിഐ 2.7 ശതമാനമാകും. ആര്‍ബിഐ അനുമാനത്തെ അപേക്ഷിച്ച് 40
ബേസിസ് പോയിന്റ് കുറവ്.

ആഗോള സംഘര്‍ഷങ്ങള്‍, യുഎസ്, ആഗോള പണപ്പെരുപ്പം എന്നിവയ്ക്കിടയിലും ഇന്ത്യയുടേത് സ്ഥിരതയുള്ളതും മികച്ചതുമാണെന്ന് നുവാമ കൂട്ടിച്ചേര്‍ത്തു.

X
Top