കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് ചില്ലറ വിലയെ (റീട്ടെയിൽ ഇൻഫ്ളേഷൻ) അടിസ്ഥാനമാക്കിയുള്ള ജനുവരിയിലെ പണപ്പെരുപ്പനിരക്ക് കുറഞ്ഞു. അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയായ 4.31 ശതമാനത്തിലേക്കാണ് പണപ്പെരുപ്പനിരക്ക് കുറഞ്ഞത്. തുടർച്ചയായ മൂന്നാം മാസമാണ് പണപ്പെരുപ്പനിരക്ക് കുറയുന്നത്.

2024 ഡിസംബറിൽ 5.22 ശതമാനമായിരുന്നു. ഒരു വർഷം മുന്പ് ഇത് 5.1 ശതമാനത്തിലായിരുന്നു.
2024 ഒക്ടോബറിൽ ചില്ലറ പണപ്പെരുപ്പ നിരക്ക് 14-മാസത്തെ ഉയരമായ 6.21 ശതമാനമായിരുന്നു. നവംബറിൽ 5.48 ശതമാനം.

ഡിസംബറിൽ 5.22 ശതമാനവും. ഗ്രാമീണമേഖലയിലെ പണപ്പെരുപ്പം ഡിസംബറിലെ 5.76 ശതമാനത്തിൽ നിന്ന് 4.64 ശതമാനത്തിലേക്കും നഗരങ്ങളിലേത് 4.58 ശതമാനത്തിൽ നിന്ന് 3.87 ശതമാനത്തിലേക്കും കഴിഞ്ഞമാസം കുറഞ്ഞത് നേട്ടമായി.

ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പനിരക്ക് കുറയാൻ കാരണം. ഭക്ഷ്യോത്പന്നങ്ങളുടെ വിലപ്പെരുപ്പം (ഫുഡ് ഇൻഫ്ളേഷൻ) ഒക്ടോബറിൽ 15-മാസത്തെ ഉയരമായ 10.9 ശതമാനമായിരുന്നു.

നവംബറിൽ 9.04 ശതമാനവും ഡിസംബറിൽ 8.39 ശതമാനവുമായിരുന്ന ഭക്ഷ്യവിലപ്പെരുപ്പം ജനുവരിയിൽ 6.02 ശതമാനത്തിലേക്ക് കുത്തനെ താഴ്ന്നു.

ജനുവരിയിൽ ദേശീയ ശരാശരിയേക്കാൾ അഞ്ചു സംസ്ഥാനങ്ങളാണ് മുന്നിൽ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കഴിഞ്ഞമാസത്തെ ചില്ലറ വിലക്കയറ്റത്തോതിന്‍റെ കണക്കുപ്രകാരം 6.76 ശതമാനവുമായി കേരളമാണ് ഏറ്റവും മുന്നിൽ.

ഒഡീഷ (6.05%), ഛത്തീസ്ഗഡ് (5.85%), ഹരിയാന (5.1%), ബിഹാർ (5.06%) സംസ്ഥാനങ്ങളാണ് അടുത്ത സ്ഥാനങ്ങളിൽ. 2.02 ശതമാനവുമായി ഡൽഹിയിലാണ് ഏറ്റവും കുറഞ്ഞ വിലയക്കറ്റത്തോത് ഉള്ളത്. 2.22 ശതമാനവുമായി തെലുങ്കാനയാണ് രണ്ടാമത്.

X
Top