കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് വിദേശ കറന്‍സി അക്കൗണ്ടുകള്‍ തുറക്കാന്‍ അനുമതി

ന്യൂഡൽഹി: വിദേശത്ത് വസ്തു വാങ്ങാനും ഇൻഷുറൻസെടുക്കാനും വിദേശ കറൻസിയിൽ സ്ഥിര നിക്ഷേപം നടത്താനും വിദ്യാഭ്യാസ വായ്പ അടയ്ക്കാനും സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്ക് സമ്മാനമയക്കാനുമൊക്കെ ഇന്ത്യയിലുള്ളവർക്ക് ഇനി വിദേശ കറൻസി അക്കൗണ്ടുകൾ തുടങ്ങാം.

ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴിൽ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലാണ് വിദേശ കറൻസി അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യമുള്ളത്. വിദേശ കറൻസി അക്കൗണ്ടുകൾ തുറക്കാനുള്ള വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കി റിസർവ് ബാങ്ക് ബുധനാഴ്ച വിജ്ഞാപനമിറക്കി.

വിദേശ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിനും വിദേശ സർവകലാശാലകളിലെ ഫീസ് അടയ്ക്കുന്നതിനും മാത്രമായിരുന്നു നിലവിൽ ഇത്തരം അക്കൗണ്ടുകളിലൂടെ കഴിഞ്ഞിരുന്നത്.

പുതുക്കിയ വ്യവസ്ഥ പ്രകാരം വിദേശത്ത് സ്വത്ത് വാങ്ങുന്നതിനോ ഇൻഷുറൻസ് എടുക്കുന്നതിനോ, നിക്ഷേപം നടത്തുന്നതിനോ ചികിത്സക്കോ എൽആർഎസ് വഴി അക്കൗണ്ട് തുടങ്ങുന്നതിനും പണം കൈമാറുന്നതിനും കഴിയും.

ഗിഫ്റ്റ് സിറ്റിയിലെ ബാങ്ക് അക്കൗണ്ടിൽ ഡോളർ ഉൾപ്പടെയുള്ള വിദേശ കറൻസികൾ ഉപയോഗിച്ച് സ്ഥിര നിക്ഷേപം തുടങ്ങാൻ ഇന്ത്യയിലുള്ളവർക്ക് സൗകര്യം ലഭിക്കും. വിദേശ വിനിമയ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനും തടസ്സങ്ങളില്ലാതെ പണമയക്കുന്നതിനും പുതിയ വ്യവസ്ഥകൾ സഹായകരമാകും.

അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രമെന്ന നിലവാരത്തിലേക്ക് ഇതോടെ ഗിഫ്റ്റ് സിറ്റി ഉയരും. ആഗോള നിക്ഷേപകരെ ആകർഷിക്കാൻ കഴിയുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് വലിയിരുത്തൽ.

ആഗോള സാമ്പത്തിക വിപണികളിൽ പങ്കാളികളാകാൻ വലിയൊരു വിഭാഗത്തിന് വഴിതുറന്നു കിട്ടുകയും ചെയ്യും.

X
Top