ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

പേടിഎം ആപ്പിന് മാർഗ്ഗനിർദ്ദേശവുമായി റിസർവ് ബാങ്ക്

മുംബൈ: വിലക്ക് നേരിട്ട പേടിഎം ആപ്പിന് യുപിഐ സേവനങ്ങൾ തുടരുന്നതിൽ മാർഗ്ഗനിർദ്ദേശവുമായി റിസർവ് ബാങ്ക്. പേടിഎമ്മിനെ പണം കൈമാറ്റത്തിനുള്ള തേർഡ് പാർട്ടി ആപ്ലിക്കേഷൻ ദാതാവായി മാറ്റണമെന്ന ആവശ്യം പരിഗണിക്കാൻ നാഷണൽ പെയ്മെൻ്റ്സ് കോർപ്പറേഷനോട് ആർബിഐ നിർദ്ദേശിച്ചു.

ഇതനുസരിച്ച് പേടിഎം പേയ്മെൻ്റ്സ് ബാങ്കിന് പകരം മറ്റു ബാങ്കുകളെ കണ്ടെത്തണമെന്ന് വ്യവസ്ഥ ചെയ്യാം. അറ്റ് പേടിഎം എന്ന ഹാൻഡിലിലേക്ക് ഇനി ഉപയോക്താക്കളെ ചേർക്കാൻ ആകില്ല. മാർച്ച് 15നുശേഷം വാലറ്റോ ഫാസ്ടാഗോ റീചാർജ് ചെയ്യാനും കഴിയില്ല.

എന്നാൽ വാലറ്റിലുള്ള തുക തീരുംവരെ ഉപയോഗിക്കാം. പുതിയ ഫാസ്ടാഗ് ക്രമീകരണത്തിലേക്ക് മാറാനാണ് ആർബിഐ സമയം നീട്ടി നൽകിയത്.

പ്രതിസന്ധിയിലായതോടെ പേടിഎം യുപിഐ പേയ്‌മെന്റുകൾക്കുള്ള പങ്കാളിത്തത്തിനായി എച്ച്‌ഡിഎഫ്‌സി, ആക്‌സിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ചർച്ചകൾ നടത്തിവരികയാണ്.

പെട്ടെന്ന് തന്നെ ബാങ്കിംഗ് പങ്കാളിത്തം ആരംഭിക്കുന്നതിനാണ് കമ്പനി നീക്കം. ആർബിഐ നീട്ടി നൽകിയ സമയപരിധി മാർച്ച് 15ന് അവസാനിക്കും.

നിലവിലുള്ള എല്ലാ പേടിഎം ഉപഭോക്താക്കളെയും മറ്റൊരു പേയ്‌മെൻറ് സേവന ദാതാവിലേക്ക് മാറ്റാൻ മൂന്ന് മുതൽ ആറ് മാസം വരെ എടുത്തേക്കാം.

X
Top