വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

യുഎസ്‌ ജനത സ്‌മാര്‍ട്ട്‌ ഫോണുകളെ ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്

ന്യൂയോര്‍ക്ക്‌: യു.എസില്‍ ഫീച്ചര്‍ ഫോണുകളുടെ വില്‍പനയില്‍ കുതിപ്പ്‌. കൂടുതല്‍ ആളുകള്‍ സ്‌മാര്‍ട്ട്‌ഫോണുകള്‍ ഉപേക്ഷിക്കുന്നതായാണു റിപ്പോര്‍ട്ട്‌. കഴിഞ്ഞ വര്‍ഷം യു.എസില്‍ 28 ലക്ഷം ഫീച്ചര്‍ ഫോണുകളാണത്രേ വിറ്റഴിച്ചത്‌.

ഫീച്ചര്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ജീവിതത്തില്‍ കൂടുതല്‍ ശാന്തത അനുഭവപ്പെടുമെന്നാണു സ്‌മാര്‍ട്ട്‌ഫോണ്‍ ഉപേക്ഷിക്കുന്നവരുടെ നിലപാട്‌.

2010 നും 2019 നും ഇടയില്‍ ആളുകള്‍ക്കിടയില്‍ വിഷാദവും ഉത്‌കണ്‌ഠയും കൂടിയെന്നാണു റിപ്പോര്‍ട്ട്‌. ഇതിനു കാരണം സ്‌മാര്‍ട്ട്‌ഫോണുകളാണെന്നാണു വാദം.

സ്‌മാര്‍ട്ട്‌ ഫോണുകളിലെ അപ്ലിക്കേഷനുകള്‍ ലോക്ക്‌ ചെയ്യുന്ന അണ്‍ പ്ലഗ്‌ എന്ന ആപ്പിനും ആവശ്യക്കാര്‍ കൂടുന്നുണ്ട്‌. സ്‌മാര്‍ട്ട്‌ഫോണ്‍ ഉപേക്ഷിച്ചാല്‍ പ്രതിദിനം 72 മിനിറ്റ്‌ ലാഭമുണ്ടാകുമെന്ന വാദവും സന്നദ്ധ സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്‌.

‘സാമൂഹിക മാധ്യമങ്ങളുടെയും സ്‌മാര്‍ട്ട്‌ ഫോണുകളുടെയും അപകടങ്ങളെക്കുറിച്ച്‌ ആളുകള്‍ വലിയ തോതില്‍ മനസിലാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന്‌ ഞാന്‍ കരുതുന്നു. യുവതലമുറ അവരുടെ സ്‌മാര്‍ട്ട്‌ ഫോണുകളുമായി വ്യത്യസ്‌തമായ ബന്ധം പുലര്‍ത്താന്‍ നയിക്കുമെന്ന്‌ ഞാന്‍ കരുതുന്നു’- കാലിഫോര്‍ണിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ആക്‌ടിവിസ്‌റ്റ് പറഞ്ഞു.

‘കുറച്ചുകാലമായി എനിക്കും സ്‌മാര്‍ട്ട്‌ഫോണ്‍ ഒരു ഭാരമായി തോന്നുന്നു. പക്ഷേ, എന്തുചെയ്യണമെന്ന്‌ അറിയില്ലായിരുന്നു. സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗത്തിന്‌ അതിരുകള്‍ സ്‌ഥാപിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു, പക്ഷേ ഫീച്ചര്‍ ഫോണ്‍ വളരെ പുരോഗമനപരമാണെന്ന്‌ തോന്നി’ – ഫീലാന്‍സ്‌ കോപ്പി എഡിറ്റര്‍ ക്രിസ്‌റ്റീന ദിനൂര്‍ പറഞ്ഞു.

സ്‌മാര്‍ട്ട്‌ ഫോണുകളുടെ വരവിനെ ചെറുപ്പക്കാരിലെ ഉത്‌കണ്‌ഠ വര്‍ധിക്കുന്നതായി വ്യക്‌തമാക്കുന്ന ജോനാഥന്‍ ഹെയ്‌ഡിന്റെ ‘ദ്‌ എക്‌സ്‌റ്റന്‍ഷ്യല്‍ ജനറേഷന്‍’ എന്ന പുസ്‌തകമാണു പുതിയ തീരുമാനത്തിനു പിന്നിലെന്ന്‌ അവര്‍ പറഞ്ഞു.

‘ഞാന്‍ എല്ലായേ്‌പ്പാഴും എന്റെ സ്‌മാര്‍ട്ട്‌ ഫോണില്‍ ഒട്ടിപ്പിടിച്ചിരിന്നാല്‍ എന്റെ കുട്ടികള്‍ ഒരു സ്‌മാര്‍ട്ട്‌ ഫോണ്‍ ആവശ്യപ്പെടുമ്പോള്‍ എങ്ങനെ ഇല്ല എന്നു പറയും? സ്‌മാര്‍ട്ട്‌ ഫോണ്‍ ഇല്ലാത്ത ജീവിതം പ്രതീക്ഷിച്ചതിലും എളുപ്പമാണ്‌’- അവര്‍ പറഞ്ഞു.

‘എന്റെ ഇമെയിലും സാമൂഹിക മാധ്യമ അക്കൗണ്ടുകളും പരിശോധിക്കാന്‍ ഞാന്‍ നിരന്തരം ഫോണ്‍ പുറത്തെടുക്കാറുണ്ടായിരുന്നു, അവിടെ കാണാന്‍ രസകരമായ ഒന്നും ഉണ്ടായിരുന്നില്ല.

ഫീച്ചര്‍ ഫോണില്‍ ആ ഓപ്‌ഷന്‍ ഇല്ല, അത്‌ ഒരു ആശ്വാസമാണ്‌. എനിക്ക്‌ ചുറ്റുമുള്ള ഭൗതിക ലോകവുമായി, പ്രത്യേകിച്ച്‌ എന്റെ കുട്ടികളുമായി സംസാരിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നു.- അവര്‍ പറഞ്ഞു.

അവര്‍ ഇപ്പോള്‍ സ്‌മാര്‍ട്ട്‌ ഫോണ്‍ ഫ്രീ ചൈല്‍ഡ്‌ഹുഡ്‌ എന്ന യു.എസ്‌. പ്രസ്‌ഥാനത്തിന്റെ ഭാഗമാണ്‌.
സ്‌മാര്‍ട്ട്‌ ഫോണ്‍ ഫ്രീ ചൈല്‍ഡ്‌ഹുഡ്‌ പ്രസ്‌ഥാനം യു.എസിലെ പലസംസ്‌ഥാനങ്ങളിലും വാട്ട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകള്‍ വഴി പ്രവര്‍ത്തിക്കുന്നുണ്ട്‌.

കുട്ടികളുടെ സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുന്നതിന്‌ പ്രാദേശിക സര്‍ക്കാരുകളുമായും സ്‌കൂള്‍ ബോര്‍ഡുകളുമായും ചേര്‍ന്ന്‌ അവര്‍ പ്രവര്‍ത്തിക്കുന്നു.

X
Top