കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഡി‌സ്‌നി-റിലയൻസ് ലയനം യാഥാര്‍ഥ്യമാകുന്നു

മുംബൈ: ഡിസ്‌നിയും റിലയൻസും തമ്മിലുള്ള ലയനം യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ ലയനമാണ് ഇതിലൂടെ നടക്കുന്നത്. ഇതിന്‍റെ പ്രാഥമിക കരാറിൽ റിലയൻസ് വയാകോം 18നും ഡിസ്നിയും ഒപ്പുവച്ചു.

ഡിസ്നിയുടെ 61 ശതമാനം ഓഹരികൾ വയാകോം 18 വാങ്ങും. റിലയൻസിന്റെ എന്റർടെയിൻമെന്റ് കമ്പനിയാണ് വയാകോം 18.

ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം 33,000 കോടി രൂപയുടെ ഓഹരികളാണ് റിലയൻസ് സ്വന്തമാക്കിയത്. നേരത്തെ ജപ്പാൻ ആസ്ഥാനമായുളള സോണിയും സീ എന്റർടൈൻമെന്റുമായുള്ള ലയന പദ്ധതി ഉപേക്ഷിച്ചിരുന്നു.

2023 ഡിസംബറിൽ, റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്നിയും അവരുടെ ഇന്ത്യൻ വിനോദ പ്രവർത്തനങ്ങൾ ലയിപ്പിക്കുന്നതിന് വിപുലമായ ചർച്ചകൾ നടത്തിയിരുന്നു.

അതിന് മുമ്പ് ഒക്ടോബറിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് സേവനവും സ്റ്റാർ ഇന്ത്യയും ഉൾപ്പെടുന്ന ഡിസ്നിയുടെ ഇന്ത്യയിലെ ആസ്തികൾക്ക് റിലയൻസ് 7 ബില്യൺ ഡോളർ മുതൽ 8 ബില്യൺ ഡോളർ വരെ മൂല്യനിർണ്ണയം നടത്തുന്നു എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

X
Top