അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

സാങ്കേതിക രംഗത്ത് വമ്പൻ മാറ്റം കൊണ്ടുവരാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്

ന്ത്യയിലെ ടെക്‌നോളജി മേഖലയിൽ വമ്പൻ കുതിച്ചുചാട്ടം നടത്താനൊരുങ്ങുകയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളുടെ വിതരണവും വ്യാപനവും വർധിപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിൽ എഐ ബിസിനസ് വ്യാപിപ്പിക്കാനുളള മെറ്റയുടെയും ഓപ്പൺ എഐയുടെയും തീരുമാനത്തിന്റെ ഭാഗമായാണ് അംബാനിയുടെ ഈ നീക്കം. ഇതിനായി ഓപ്പൺ എഐയും മെറ്റയും റിലയൻസുമായി ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ട്.

റിലയൻസുമായി സഹകരിച്ച് ഇന്ത്യയൊട്ടാകെ തങ്ങളുടെ എഐ ചാറ്റ്ബോട്ട് ആയ ചാറ്റ്ജിപിടി ഉപയോഗം വ്യാപിപ്പിക്കാനാണ് ഓപ്പൺ എഐയുടെ പദ്ധതി.

ഇന്ത്യയിൽ ടെക്‌നോളജിക്കുള്ള മികച്ച വളർച്ചാ സാധ്യതയും, ജിയോയ്ക്ക് ഉള്ള സ്വീകാര്യതയും മുതലെടുക്കാനാണ് ഓപ്പൺ എഐയുടെ ശ്രമം. തങ്ങളുടെ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ ഉപയോഗം ജിയോയുടെ നെറ്റ് വർക്ക് ഉപയോഗിച്ച് വ്യാപിപ്പിക്കാനാണ് ഓപ്പൺ എഐ ലക്ഷ്യമിടുന്നത്.

ഇതോടെ ഇന്ത്യയുടെ ഏത് ‘മുക്കിലും മൂലയിലും’ ചാറ്റ്ജിപിടി എത്തിക്കാമെന്ന് ഓപ്പൺ എഐ കരുതുന്നു.

മെറ്റയും തങ്ങളുടെ എഐ മോഡലിന്റെ വ്യാപനം ലക്ഷ്യമിട്ടുകൊണ്ടാണ് റിലയൻസുമായി ചർച്ച നടത്തിയത്. ഇന്ത്യയിലെ സാധ്യതകൾ മുന്നിൽക്കണ്ട് കൂടുതൽ നിക്ഷേപം നടത്താനും മെറ്റ പദ്ധതിയിടുന്നുണ്ട്.

ഇതിന്റെ ഭാഗമായി ബെംഗളൂരുവിൽ മെറ്റ പുതിയ ഓഫീസ് തുറക്കുമെന്നും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോളുകളിലേക്ക് എഞ്ചിനീയർമാരെയും പ്രൊഡക്ട് ഇന്റലിജൻസ് സ്പെഷ്യലിസ്റ്റുകളെയും നിയമിക്കുമെന്നുമാണ് റിപ്പോർട്ട്.

ഇക്കാര്യത്തിൽ ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് എന്നിവരെ മാതൃകയാക്കുകയാണ് മെറ്റ.

X
Top