Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ആർബിഐ അനുമതി കൂടി ലഭിക്കുന്നതോടെ അനിൽ അംബാനിയുടെ പോക്കറ്റിലെത്തുക 9,650 കോടി രൂപ

മുംബൈ: സാമ്പത്തിക സമ്മർദം ശക്തമായ അനിൽ അംബാനിയെ സംബന്ധിച്ച് റിലയൻസ് ക്യാപിറ്റലിന്റെ വിൽപ്പന വളരെ പ്രധാനമാണ്. 9,650 കോടി രൂപയ്ക്ക് ഹിന്ദുജ ഗ്രൂപ്പ്, റിലയൻസ് ക്യാപിറ്റലിനെ സ്വന്തമാക്കുന്നത് അംബാനിക്കും, റിലയൻസിനും നൽകുന്ന ആശ്വാസം ചെറുതല്ല.

ഹിന്ദുജ ഗ്രൂപ്പിന്റെ ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്‌സ് ലിമിറ്റഡിന് (IIHL) ഇൻഷുറൻസ് റെഗുലേറ്ററായ ഐആർഡിഎഐ ഡീലുമായി മുന്നോട്ടു പോകാൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

നിലവിലെ സാഹചര്യത്തിൽ അനിൽ അംബാനിയുടെ കടക്കെണിയിലായ റിലയൻസ് ക്യാപിറ്റലിന് ഉടൻ ഒരു പുതിയ ഉടമ ഉണ്ടാകുമെന്നാണു വിലയിരുത്തലുകൾ.

ഹിന്ദുജ ഗ്രൂപ്പിന് ഇതോടകം സെബി, സിസിഐ, ഐആർഡിഎഐ, ആർബിഐ എന്നിവയിൽ നിന്ന് ഡീലിന് ആവശ്യമായ അനുമതി ലഭിച്ചിട്ടുണ്ട്. അതേസമയം 9,650 കോടി രൂപയ്ക്ക് റിലയൻസ് ക്യാപിറ്റലിനെ സ്വന്തമാക്കാനുള്ള ലേലം വിജയിച്ച് ഹിന്ദുജ ഗ്രൂപ്പ്, 8,000 കോടി വൂപ സമാഹരിക്കാനുള്ള നെട്ടോട്ടത്തിലാണ്.

നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഡീൽ പൂർത്തിയാകാൻ അനിൽ അംബാനിക്ക് മുന്നിലുള്ള ഒരേയൊരു കടമ്പ ഒരു ആർബിഐ അനുമതിയാണ്. അതും ഈ അനുമതി ലഭിക്കേണ്ടത് ഹിന്ദുജ ഗ്രൂപ്പിനും. അതേ, 8,000 കോടി രൂപ സമാഹരിക്കാൻ റിലയൻസ് ക്യാപിറ്റലിന്റെ 100% ഓഹരികൾ പണയം വയ്ക്കാൻ ആർബിഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ഐഐഎച്ച്എൽ.

ഈ 8,000 കോടി വായ്പയിൽ നിന്നാകും അനിൽ അംബാനിയുടെ പാപ്പരായ റിലയൻസ് ക്യാപിറ്റലിന്റെ വായ്പാ ദാതാക്കൾക്ക് കുടിശിക നൽകുക. ഇതു സംബന്ധിച്ച് മേയ് ആദ്യം സമർപ്പിച്ച IIHL BFSI (ഇന്ത്യ) നിർദ്ദേശം ആർബിഐ വിലയിരുത്തുന്നതായാണ് റിപ്പോർട്ട്.

അനുമതി ലഭിക്കേണ്ടത് ഹിന്ദുജ ഗ്രൂപ്പിനാണെങ്കിലും, നിർണായകം അനിൽ അംബാനിക്ക് തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ ആർബിഐ കടമ്പ എന്നത് ഫലത്തിൽ അനിൽ അംബാനിക്കുള്ളതാണ്.

ഈ ഡീൽ പൂർണമാക്കേണ്ടത് അനിൽ അംബാനിയുടെ തിരിച്ചുവരവിന് ഏറെ പ്രധാനമാണ്. മൂന്നോളം കമ്പനികളുടെ കടങ്ങൾ ഒഴിവാക്കി വിപണികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അംബാനിക്ക് സാധിച്ചിരുന്നു.

റിലയൻസ് ക്യാപിറ്റൽ എന്ന വലിയ ബാധ്യത ഒഴിവാക്കുന്നതോടെ അനിൽ അംബാനിക്ക് മറ്റു ബിസിനസുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാകും. 8000 കോടി രൂപ വായ്പയെടുക്കാൻ ഹിന്ദുജ ഗ്രൂപ്പ് മൂന്ന് ജാപ്പനീസ് ബാങ്കുകളായ മിസുഹോ, എസ്എംബിസി, എംയുഎഫ്ജി എന്നിവയുമായി ചർച്ച നടത്തി വരുന്നതായാണ് വിവരം.

ഇടപാട് അവസാനിപ്പിക്കാൻ പാപ്പരത്വ കോടതി നിശ്ചയിച്ചിരിക്കുന്ന സമയപരിധി മേയ് 27 ന് അവസാനിക്കും. ഇതിനു മുമ്പ് കാര്യങ്ങളിൽ ധാരണയുണ്ടാക്കേണ്ടതുണ്ട്.

ഇടപാട് സമയപരിധിക്കു മുമ്പ് തീർക്കാൻ റിലയൻസ് ക്യാപിറ്റലിന് വായ്പ നൽകിയവർ അടുത്തിടെ ഹിന്ദുജ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതിവർഷം 8- 9% പലിശ നിരക്കിൽ അഞ്ച് വർഷത്തെ വായ്പയാണ് ഹിന്ദുജ ഗ്രൂപ്പ് തേടുന്നത്.

നിപ്പോൺ ലൈഫുമായുള്ള റിലയൻസ് ക്യാപിറ്റലിന്റെ പങ്കാളിത്തം ജാപ്പനീസ് ബാങ്കുകൾക്ക് ആശ്വാസം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

X
Top