
മുംബൈ: സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നവരുടെ അനുപാതത്തിൽ കഴിഞ്ഞമാസമുണ്ടായത് സർവകാല റെക്കോർഡ് വർധനയാണെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi) കണക്കുകൾ വ്യക്തമാക്കുന്നു.
122 ശതമാനമാണ് ഫെബ്രുവരിയിൽ എസ്ഐപി സ്റ്റോപ്പേജ് അനുപാതം (SIP Stoppage Ratio) റെക്കോർഡ്.
എസ്ഐപി വേണ്ടെന്നുവച്ചവരുടെയും കാവാലധി തീർന്നതിന്റെയും അനുപാതമാണിത്. ഡിസംബറിൽ 82.73 ശതമാനവും ജനുവരിയിൽ 109 ശതമാനവുമായിരുന്നു. എസ്ഐപി വഴി ഫെബ്രുവരിയിൽ 25,999 കോടി രൂപയാണ് മ്യൂച്വൽഫണ്ടുകളിലേക്ക് എത്തിയത്.
ജനുവരിയിൽ 26,400 കോടി രൂപയായിരുന്നു. കഴിഞ്ഞ 6 മാസത്തോളമായി കനത്ത വിൽപനസമ്മർദം നേരിടുകയാണ് ഇന്ത്യൻ ഓഹരി വിപണി. ഇക്കാലയളവിൽ സെൻസെക്സ് 10 ശതമാനവും നിഫ്റ്റി 50 പതിനൊന്ന് ശതമാനവുമാണ് ഇടിഞ്ഞത്.