എംപിസി യോഗം തുടങ്ങിസേവന മേഖല വികാസം മൂന്നുമാസത്തെ ഉയര്‍ന്ന നിലയില്‍ഇലക്ടറല്‍ ബോണ്ട് വില്‍പന തുടങ്ങി, ഈമാസം 12 വരെ ലഭ്യമാകുംഇന്ത്യ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്; രാജ്യം കാഴ്ചവച്ചത് പല വികസിത രാജ്യങ്ങളേക്കാളും മികച്ച പ്രകടനംപ്രതിദിന ഇന്ധന വിലനിർണയം വൈകാതെ പുനരാരംഭിച്ചേക്കും

ആർ സുബ്രഹ്മണ്യകുമാറിനെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിച്ച് ആർബിഎൽ ബാങ്ക്

ഡൽഹി: ബാങ്കിങ് മേഖലയിലെ അതികായനായ ആർ സുബ്രഹ്മണ്യകുമാറിനെ തങ്ങളുടെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി നിയമിച്ചതായി പ്രഖ്യാപിച്ച് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ആർബിഎൽ ബാങ്ക്. ആർബിഎൽ ബാങ്കിന്റെ ദീർഘകാല എംഡിയും സിഇഒയുമായിരുന്ന വിശ്വഹിർ അഹൂജ സ്ഥാനമൊഴിഞ്ഞ് ഏകദേശം ആറു മാസത്തിന് ശേഷമാണ് ഈ പുതിയ നിയമനം. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് സെക്ഷൻ 35 ബി പ്രകാരം ചുമതലയേറ്റ തീയതി മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് വർഷത്തേക്ക് ശ്രീ. ആർ സുബ്രഹ്മണ്യകുമാറിനെ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒ ആയും നിയമിക്കുന്നതിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി ആർബിഎൽ ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുൻ ബിസിനസ് ട്രാൻസ്ഫോർമേഷൻ മേധാവിയാണ് സുബ്രഹ്മണ്യകുമാർ, മുമ്പ് ദിവാൻ ഹൗസിംഗ് ഫിനാൻഷ്യൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എൽ) അഡ്മിനിസ്ട്രേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ ബാങ്കിലും ഇന്ത്യൻ ഓവർസീസ് ബാങ്കിലും എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ & സിഇഒ, യുസി പെൻഷൻ ഫണ്ട് ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടർ എന്നീ നിലകളിൽ അദ്ദേഹത്തിന് 40 വർഷത്തെപ്രവർത്തി പരിചയമുണ്ട്.

X
Top