എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

ധനനയ നടപടികളുടെ ഫലം നിരീക്കുന്നതിന് എംപിസി ഊന്നല്‍ നല്‍കുന്നു

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ നടന്ന അവസാന പണനയ അവലോക യോഗത്തിന്റെ (എംപിസി) മിനുറ്റ്‌സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ടു. പണപ്പെരുപ്പ ആഘാതങ്ങളും കഴിഞ്ഞ ഒരു വര്‍ഷത്തെ ധനനയ നടപടികളുടെ സഞ്ചിത ഫലങ്ങളും എംപിസി ചര്‍ച്ച ചെയ്തതായി മിനുറ്റ്‌സ് വ്യക്തമാക്കുന്നു. 2022 മെയ് മാസം തൊട്ട് ആര്‍ബിഐ നിരക്ക് വര്‍ധിപ്പിച്ചുവരികയാണ്.

റഷ്യ-ഉക്രൈന്‍ യുദ്ധാനന്തരം ചരക്കുകള്‍ക്ക് വിലകൂടിയത് പണപ്പെരുപ്പമുയര്‍ത്തി. തുടര്‍ന്നാണ് കേന്ദ്രബാങ്ക് നിരക്കുയര്‍ത്താന്‍ തുടങ്ങിയത്. എന്നാല്‍ പണപ്പെരുപ്പം താഴ്ന്നതിനെ തുടര്‍ന്ന് അവസാനം നടന്ന മീറ്റിംഗില്‍ നിരക്ക് വര്‍ദ്ധന താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചു.

അതേസമയം നിരക്ക് താഴ്ത്താനുള്ള നീക്കമുണ്ടാകില്ലെന്നാണ് ഇപ്പോള്‍ പുറത്തുവന്ന എംപിസി നിലപാട് വ്യക്തമാക്കുന്നത്. 2022 മെയ് മാസം തൊട്ട് ഇതുവരെ 250 ബേസിസ് നിരക്ക് വര്‍ധനവിനാണ് കേന്ദ്രബാങ്ക് തയ്യാറായത്. 6.5 ശതമാനമാണ് നിലവില്‍ റിപ്പോ നിരക്ക്.

ഒരുവര്‍ഷമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയങ്ങളുടെ ഫലങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് എംപിസി യോഗത്തില്‍ പറഞ്ഞു. 2024 സാമ്പത്തികവര്‍ഷത്തില്‍ പണപ്പെരുപ്പം കുറയുമെന്ന് കരുതുന്നു. അതേസമയം ആര്‍ബിഐ ലക്ഷ്യമായ 2-4 ശതമാനം കൈവരിക്കുക ശ്രമകരമാകും.

2024 സാമ്പത്തികവര്‍ഷത്തിന്റെ നാലാപം പാദത്തില്‍ 5.2 ശതമാനം പണപ്പെരുപ്പമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

X
Top