ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

ഭവന വായ്പ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനെതിരെ ആര്‍ബിഐ

മുംബൈ: ഭവനവായ്പ കാലാവധി ദീര്ഘിപ്പിക്കുന്നതില് റിസര്വ് ബാങ്ക് ആശങ്ക പ്രകടിപ്പിച്ചു.’യുക്തിരഹിതമായ നീട്ടല്‍’ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡുകള്‍ പരിഗണിക്കേണ്ട വിഷയമാണെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എം രാജേശ്വര്‍ റാവു പറയുന്നു. എന്നാല്‍ വായ്പയുടെ കാലയളവും തിരിച്ചടവും സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ബാങ്ക് ബോര്‍ഡാണ്.

അതിനാല്‍ ഇത് സംബന്ധിച്ച് നിര്‍വചനം റെഗുലേറ്റര്‍ തല്‍ക്കാലം പരിഗണിക്കുന്നില്ല. ബാങ്ക് സിഇഒമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നു പറഞ്ഞ റാവു, സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിച്ചതായും അറിയിച്ചു.ആവശ്യമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രബാങ്ക് ഉടന്‍ പുറപ്പെടുവിക്കും.

വായ്പ ഗുണമേന്മയെ ബാധിക്കുന്നതിന് പുറമെ, കാലവധി നീട്ടല്‍ ധനനയത്തിന്റെ കാര്യക്ഷമത കുറയ്ക്കുന്നു. കാരണം നിരക്ക് വര്‍ദ്ധനവിന്റെ സമ്മര്‍ദ്ദം വായ്പക്കാര്‍ അനുഭവിക്കുന്നില്ല. ഭവനവായ്പകള്‍ ക്രെഡിറ്റ് വളര്‍ച്ചയുടെ പ്രധാന ചാലകശക്തിയാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

അതേസമയം കാലാവധി താല്‍ക്കാലികമായി നീട്ടുന്നത് ആശങ്ക സൃഷ്ടിക്കില്ലെന്നാണ് ബാങ്കര്‍മാരുടെ വാദം. രണ്ട് വര്‍ഷത്തിനുള്ളില്‍ ആര്‍ബിഐ നിരക്ക് കുറയ്ക്കാന്‍ തയ്യാറായാല്‍, വായ്പ യഥാര്‍ത്ഥ കാലാവധിയിലേയ്ക്ക് മടങ്ങും. തിരിച്ചടവും റീഫിനാന്‍സിംഗും കാരണം വായ്പകളുടെ ശരാശരി കാലാവധി ഇപ്പോഴും 10 വര്‍ഷത്തില്‍ താഴെയാണെന്ന് ബാങ്കര്‍മാര്‍ പറയുന്നു.

വരുമാനത്തിലെ വര്‍ദ്ധനവ്, അപ്രതീക്ഷിത നേട്ടങ്ങള്‍ അല്ലെങ്കില്‍ പ്രോപ്പര്‍ട്ടി വില്‍പ്പന എന്നിവ മൂലമാണ് പ്രീ-പേയ്‌മെന്റുകള്‍ നടക്കുന്നത്. ശരിയായ സമ്മതമോ ആശയവിനിമയമോ ഇല്ലാതെ ബാങ്കുകള്‍ ഫ്‌ലോട്ടിംഗ് റേറ്റ് വായ്പ നല്‍കിയതായി അതേസമയം ആര്‍ബിഐ അറിയിക്കുന്നുണ്ട്.

X
Top