ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ആര്‍ബിഐ യുപിഐ പേയ്മെന്റ് സൗകര്യം അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ജി20 രാഷ്ട്രങ്ങളിലെ യാത്രക്കാര്‍ക്ക് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിച്ച് പ്രാദേശിക ഇടപാടുകള്‍ നടത്താം. ഇതിനുള്ള സൗകര്യം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും മീറ്റിംഗ് നടക്കുന്നയിടങ്ങളിലും ജി-20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗകര്യം ലഭ്യമാണ്.

ഇതിനായി യാത്രക്കാര്‍ക്ക് പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണ (പിപിഐ) വാലറ്റുകള്‍ ലഭ്യമാക്കും. പേയ്മെന്റുകള്‍ നടത്തുന്നതിന് അത് യുപിഐയുമായി ബന്ധിപ്പിക്കും. സ്വകാര്യ വായ്പ ദാതാക്കളായ ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഫിന്‍ടെക്ക് സ്ഥാപനങ്ങളായ പൈന്‍ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്, ട്രാന്‍സ്‌കോര്‍പ്പ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്നിവയാണ് യുപിഐ-ലിങ്ക്ഡ് വാലറ്റുകള്‍ ഇഷ്യു ചെയ്യുക.

യുപിഐ പേയ്മെന്റുകള്‍ സ്വീകരിക്കുന്ന അഞ്ച് കോടിയിലധികം മര്‍ച്ചന്റ് ഔട്ട്ലെറ്റുകളില്‍ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും, ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു. അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്,യൂറോപ്യന്‍ യൂണിയന്‍ (EU) എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ജി20.

ഇന്ത്യയും സിംഗപ്പൂരും തങ്ങളുടെ തത്സമയ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളുടെ ലിങ്കിംഗ് ചൊവ്വാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രബാങ്കിന്റെ പുതിയ നീക്കം.

X
Top