ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ചെക്ക് ഇനി വേഗത്തില്‍ പണമാക്കാമെന്ന് ആർബിഐ

ബാങ്കുകളിൽ ചെക്ക് പണമാക്കാൻ ഇനി ഒരു ദിവസം കാത്തിരിക്കേണ്ടതില്ല. മണിക്കൂറുകൾക്കകം പണം അക്കൗണ്ടിലെത്തും. ചെക്കുകളുടെ ക്ലിയറൻസ് വേഗത്തിലാക്കാൻ നിർദേശിച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

പണനയ യോഗതീരുമാനങ്ങൾ വിശദീകരിക്കവെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശങ്ങൾ ഉടനെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഓരോ ബാച്ചുകളായാണ് ചെക്കുകൾ ക്ലിയർ ചെയ്യുന്നത്.

അതിന് ഒരു ദിവസം മുതൽ രണ്ട് ദിവസംവരെ ഇപ്പോൾ വേണ്ടിവരുന്നുണ്ട്. ഇനിയത് തത്സമയത്തിലേക്ക് മാറും.

ഇതോടെ ചെക്കിലെ പണം അക്കൗണ്ടിലെത്താൻ ഒന്നോ രണ്ടോ മണിക്കൂറുകൾ മതിയാകും.

ചെക്ക് ക്ലിയറിങിന്റെ കാര്യക്ഷമത കൂട്ടുന്നതിനും പണം കൈമാറ്റത്തിലെ റിസ്ക് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.

ഉപഭോക്താക്കൾക്കാകും ഏറ്റവും പ്രയോജനം.

X
Top